ETV Bharat / bharat

കർണാടക ഗവർണറായി തവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്‌തു - തവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്‌തു

കർണാടകയുടെ 19ാമത് ഗവര്‍ണറാണ് തവർചന്ദ് ഗെലോട്ട്.

Former union minister Thaawarchand Gehlot  Thaawarchand Gehlot  19th Governor of Karnataka  Governor of Karnataka  New Governor of Karnataka  Vajubhai Rudabhai Vala  Karnataka High Court Justice  കർണാടക ഗവർണര്‍  തവർചന്ദ് ഗെലോട്ട്  തവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്‌തു  19ാമത് കർണാടക ഗവർണറായി തവർചന്ദ് ഗെലോട്ട്
കർണാടക ഗവർണറായി തവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്‌തു
author img

By

Published : Jul 11, 2021, 12:50 PM IST

ബെംഗളൂരു: 19ാമത് കർണാടക ഗവർണറായി മുൻ രാജ്യസഭ എംപി തവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്‌തു. 2014 മുതൽ കർണാടക ഗവർണറായ സേവനമനുഷ്‌ഠിച്ച വജുഭായി ആർ വാലയ്‌ക്ക് പകരമാണ് ഗെലോട്ട് സ്ഥാനമേൽക്കുന്നത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻ ഗവര്‍ണര്‍ വജുഭായി ആർ വാല, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ജൂലൈ ആറിനാണ് മുൻ കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ വകുപ്പ് മന്ത്രിയായ ഗെലോട്ടിനെ കർണാടകയുടെ പുതിയ ഗവർണറായി നിയമിച്ചത്.

ജൂലൈ ഏഴിന് നടന്ന മന്ത്രിസഭ പുനഃക്രമീകരണത്തിന് മുന്നോടിയായി മന്ത്രിസ്ഥാനം രാജിവച്ച കേന്ദ്രമന്ത്രിമാരിൽ ഒരാളായിരുന്നു ഗെലോട്ട്. 2006 മുതൽ 2014 വരെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹം ബിജെപിയുടെ കർണാടക യൂണിറ്റ് നേതാവ് എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു.

Also Read: വിനയ് പ്രകാശ് ട്വിറ്ററിന്‍റെ പരാതി പരിഹാര ഉദ്യോഗസ്ഥൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.