ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, അനന്ത്‌നാഗിലെ പഹൽഗാം മേഖലയിലെ ശ്രീചന്ദ് ടോപ് ഫോറസ്റ്റ് ഏരിയയിൽ വെള്ളിയാഴ്‌ച (മെയ് 6) തെരച്ചിൽ ആരംഭിച്ചതായി സേന അറിയിച്ചു. പ്രദേശത്തെ എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഇതിനിട തിരിച്ചടിച്ച സേന മൂന്ന് ഭീകരരെ വധിച്ചു.
Also Read: കശ്‌മീരില്‍ ഭീകരാക്രമണം ; ബി.ജെ.പി നേതാവായ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു