ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ. ആർഎസ്എസ് ഭീകരസംഘടനയെന്ന ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ വേരുകളുണ്ടെന്നും പ്രധാനമന്ത്രിക്ക് സ്വന്തം രാജ്യത്തെ തീവ്രവാദ കേന്ദ്രങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Also read: മംഗളൂരുവിൽ 34.46 ലക്ഷത്തിന്റെ സ്വർണം പിടികൂടി
ആർഎസ്എസിനെ കുറ്റപ്പെടുത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇത് അദ്ദേഹത്തിന്റെ അനാവശ്യ പ്രസ്താവനയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.