ETV Bharat / bharat

തീവ്രവാദ മൊഡ്യൂൾ തകര്‍ത്ത് സംയുക്ത സേന; സംഘത്തിലെ നാല് പേര്‍ പിടിയില്‍ - പഞ്ചാബ് പൊലീസ്

പാകിസ്ഥാൻ ഐഎസ്‌ഐ തീവ്രവാദ മൊഡ്യൂൾ സംയുക്ത ഓപ്പറേഷനിലൂടെ തകര്‍ത്തതായി അറിയിച്ച് പഞ്ചാബ് പൊലീസ്

Terror Module Busted  Terror Module Busted in Punjab  Terror Module Busted in Punjab Latest News  Latest National News  Pakistan ISI terror module busted  Pakistan ISI terror module busted in punjab through Operation  തീവ്രവാദ മൊഡ്യൂൾ  തീവ്രവാദ മൊഡ്യൂൾ തകര്‍ത്ത് സംയുക്ത സേന  പാകിസ്ഥാൻ ഐഎസ്‌ഐ തീവ്രവാദ മൊഡ്യൂൾ  സംയുക്ത ഓപ്പറേഷനിലൂടെ തകര്‍ത്തു  പഞ്ചാബ് പൊലീസ്  സ്വാതന്ത്ര്യദിനം
തീവ്രവാദ മൊഡ്യൂൾ തകര്‍ത്ത് സംയുക്ത സേന; സംഘത്തിലെ നാല് പേര്‍ പിടിയില്‍
author img

By

Published : Aug 14, 2022, 4:35 PM IST

ചണ്ഡീഗഡ്: പാകിസ്ഥാൻ ഐഎസ്‌ഐ പിന്തുണയുള്ള തീവ്രവാദ മൊഡ്യൂൾ തകർത്തതായി അറിയിച്ച് പഞ്ചാബ് പൊലീസ്. സ്വാതന്ത്ര്യദിനത്തിന്‍റെ മുന്നോടിയായാണ് ഇവ തകര്‍ത്തതെന്നും ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്‌റ്റ് ചെയ്‌തതായും പഞ്ചാബ് പൊലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, ഒരു ഐഇഡി (ഇംപ്രൊവൈസ്‌ഡ്‌ സ്‌ഫോടകവസ്‌തു), രണ്ട് പിസ്‌റ്റളുകള്‍, 40 വെടിയുണ്ടകള്‍ എന്നിവയും കണ്ടെടുത്തു.

പഞ്ചാബ് പൊലീസും ഡൽഹി പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കാനഡ കേന്ദ്രീകരിച്ചുള്ള അർഷ് ദല്ല, ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചുള്ള ഗുർജന്ത് സിങ് എന്നിവരുമായി ബന്ധപ്പെട്ട നാല് മൊഡ്യൂള്‍ അംഗങ്ങളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത് എന്ന് പഞ്ചാബ് പൊലീസ് ട്വീറ്റ് ചെയ്‌തു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പഞ്ചാബിൽ എല്ലായിടത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.