ETV Bharat / bharat

തെലങ്കാനയില്‍ സ്ത്രീ പീഡന കേസുകൾ വർദ്ധിച്ചതായി റിപ്പോര്‍ട്ട്

ദിവസവും ശരാശരി 28 സ്ത്രീ പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 10,338 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Telangana: Women harassment cases witness rise amid Covid crisis Telangana Women harassment cases witness rise amid Covid crisis Women harassment Covid crisis കൊവിഡ് പ്രതിസന്ധിക്കിടെ തെലങ്കാനയില്‍ സ്ത്രീ പീഡന കേസുകൾ വർദ്ധിച്ചതായി റിപ്പോര്‍ട്ട് തെലങ്കാന കൊവിഡ് സ്ത്രീ പീഡന കേസുകൾ
കൊവിഡ് പ്രതിസന്ധിക്കിടെ തെലങ്കാനയില്‍ സ്ത്രീ പീഡന കേസുകൾ വർദ്ധിച്ചതായി റിപ്പോര്‍ട്ട്
author img

By

Published : May 17, 2021, 7:52 PM IST

ഹൈദരാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഗാര്‍ഹിക പീഡനക്കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോർട്ട്. പുരുഷന്‍മാര്‍ വീടുകളില്‍ തന്നെ ഇരിപ്പായതോടെ സ്ത്രീകള്‍ക്കെതിരായ അക്രമവും വിവാഹമോചനക്കേസുകളും വര്‍ധിച്ചിരിക്കുന്നു. നിലവിലെ സാഹചര്യം സ്ത്രീകള്‍ക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി തെലങ്കാനയിൽ ഗാർഹിക പീഡന പരാതികൾ കുത്തനെ ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വനിതാ സഹായ കേന്ദ്രം സ്ഥാപിച്ചതിന് 2.5 വർഷം കഴിഞ്ഞ് കൊവിഡ് വന്നതോടെ കൂടുതൽ പീഡന പരാതികൾ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് പറയുന്നു.

Read Also……… മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെലങ്കാനയുടെ സ്ഥിതി മെച്ചമെന്ന് കെ.ടി.ആര്‍

ദിവസവും ശരാശരി 28 സ്ത്രീ പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 10,338 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2017 ഓഗസ്റ്റില്‍ വനിതാ ശിശുക്ഷേമ വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമൻസ് എയ്‌ഡ്‌ സെന്‍റർ സ്ഥാപിച്ചു. അന്നുമുതൽ 2020 ഫെബ്രുവരി വരെ 8148 ഗാർഹിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോര്‍ട്ട്. 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ ഏകദേശം 10,338 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതായത് ലൈംഗിക പീഡനക്കേസുകളിൽ വർദ്ധനവുണ്ടാകുന്നു. കഴിഞ്ഞ 2.5 വർഷം 380 ലൈംഗിക പീഡന കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ 975 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 241 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ ഇത്തരത്തിലുള്ള 491 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.