ETV Bharat / bharat

രണ്ട് പ്രത്യേക വിമാനങ്ങൾ, നാല് ഹെലികോപ്റ്ററുകൾ, താജ് കൃഷ്‌ണ ഹോട്ടല്‍... തെലങ്കാനയില്‍ കോൺഗ്രസ് അധികാരത്തിലേക്ക്

മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ മുൻ അനുഭവത്തിന്‍റെ പശ്‌ചാത്തലത്തിലാണ് വോട്ടെണ്ണലിന് മുൻപേ തന്നെ സ്ഥാനാർഥികളുമായി ആശയവിനിമയത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറായത്.

Telangana new government congress
Telangana new government congress
author img

By ETV Bharat Kerala Team

Published : Dec 3, 2023, 12:30 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളുടെ യോഗം വിളിച്ചത്. അതും സൂം മീറ്റിങ്. തെലങ്കാനയില്‍ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നും അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. അതുകൊണ്ടു തന്നെ ജയം ഉറപ്പിച്ച സ്ഥാനാർഥികളോട് ഹൈദരാബാദില്‍ എത്താനും കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരുന്നു.

കുതിരക്കച്ചവടം തടയാൻ വഴികൾ: മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ മുൻ അനുഭവത്തിന്‍റെ പശ്‌ചാത്തലത്തിലാണ് വോട്ടെണ്ണലിന് മുൻപേ തന്നെ സ്ഥാനാർഥികളുമായി ആശയവിനിമയത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറായത്. ഹൈദരാബാദില്‍ എപ്പോഴും റെഡിയായി രണ്ട് ആഡംബര ബസുകൾ തയ്യാറാക്കി നിർത്താനാണ് ആദ്യം കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എംഎല്‍എമാരുടെ കുതിരക്കച്ചവടം തടയാൻ ഇടപെടുമെന്നും പാർട്ടി ആവശ്യങ്ങൾക്കായി ഹൈദരാബാദിലേക്ക് പോകുമെന്നും കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു.

ഓപ്പറേഷൻ താമര വഴി എംഎല്‍എമാരെ മറുകണ്ടം ചാടിക്കുന്ന സമയത്ത് കോൺഗ്രസിനെ പല ഘട്ടങ്ങളിലും പിടിച്ചു നിർത്തിയ നേതാവാണ് ഡികെ ശിവകുമാർ. ഹൈദരാബാദില്‍ അത്യാഡംബര ഹോട്ടലായ താജ് കൃഷ്‌ണയില്‍ സ്യൂട്ട് റൂമുകൾ, നാല് ഹെലികോപ്റ്ററുകൾ, ഷംസാബാദ് വിമാനത്താവളത്തില്‍ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ എന്നിവയും ജയിച്ചു വരുന്ന കോൺഗ്രസ് എംഎല്‍എമാർക്കായി ബുക്ക് ചെയ്‌തിട്ടുണ്ട്.

മുഖ്യമന്ത്രിയാകാൻ മുഖങ്ങൾ: പിസിസി അധ്യക്ഷനായി കോൺഗ്രസിനെ മുന്നില്‍ നിന്ന് നയിച്ച രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായിരുന്ന കെ ചന്ദ്രശേഖർ റാവുവിന് എതിരെ അദ്ദേഹത്തിന്‍റെ മണ്ഡലമായ കാമറെഡ്ഡിയില്‍ മത്സരിക്കാനും രേവന്ത് റെഡ്ഡി തയ്യാറായിരുന്നു. തെലുഗുദേശം പാർട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ രേവന്ത് റെഡ്ഡി തെലങ്കാനയിലെ കോൺഗ്രസിന്‍റെ ഏറ്റവും മികച്ച നേതാക്കളിലൊരാളാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന്‍റെ സംഘാടക മികവുമെല്ലാം രേവന്ത് റെഡ്ഡിയെ ദേശീയ നേതൃത്വത്തിനും പ്രിയങ്കരനാക്കിയിട്ടുണ്ട്.

അതേസമയം ഭരണകക്ഷിയായിരുന്ന ബിആർഎസിന്‍റെ പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയും ഭരണവിരുദ്ധ വികാരവുമാണ് കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതെന്ന് കരുതുന്നവരുമുണ്ട്. അവരുടെ അഭിപ്രായത്തില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള വനിത നേതാവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നതാണ്. സീതക്ക എന്നറിയപ്പെടുന്ന ദൻസാരി അനസൂയയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്. മുലുഗു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയ സീതക്ക മുൻ നക്‌സലൈറ്റ് കൂടിയാണ്.

അതിനൊപ്പം മധിര എംഎല്‍എയും നിയമസഭയിലെ കോൺഗ്രസ് നേതാവുമായ മല്ലു ഭട്ടി വിക്രമാർക്രയും മുഖ്യമന്ത്രി സ്ഥാനത്തിനായി മുന്നിലുണ്ട്. 2009 മുതല്‍ ആന്ധ്ര നിയമസഭയിലെ എംഎല്‍എയും മുൻ ഡെപ്യൂട്ടി സ്‌പീക്കറുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.