ഹൈദരാബാദ്: തെലങ്കാനയിൽ 1,771 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,02,089 ആയി ഉയർന്നു. വൈറസ് ബാധിച്ച് 13 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,469 ആയി. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലാണ് (ജിഎച്ച്എംസി) ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
ALSO READ: സംസ്ഥാനത്ത് 13,832 പേര്‍ക്ക് കൂടി കൊവിഡ്; 171 മരണം
പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 171 പേർ ജിഎച്ച്എംസിയിലാണ്. നൽഗൊണ്ട 157, ഖമ്മം 149 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ. ശനിയാഴ്ച 2,384 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായത് 5,76,487 പേർക്കാണ്. സംസ്ഥാനത്തെ സജീവ രോഗബാധിതരുടെ എണ്ണം 22,133 ആണ്. ശനിയാഴ്ച 1,20,525 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,66,32,289 ആണ്. സംസ്ഥാനത്തെ മരണ നിരക്ക് 0.57ഉം വീണ്ടെടുക്കൽ 95.74 ശതമാനവുമാണ്.