ETV Bharat / bharat

'വോട്ട് കിട്ടാൻ എന്തൊക്കെ ചെയ്യാം', തെലങ്കാനയിലെ 'വളഞ്ഞ വഴികൾ'...ഇവിടെ വൗച്ചറാണ് താരം - തെലങ്കാന തെരഞ്ഞെടുപ്പ്

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാരെ സ്വാധീനിക്കാൻ വിവിധ രീതികളുമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും. പ്രചാരണം അവസാനിച്ചയുടൻ പണവിവരങ്ങളടങ്ങിയ വൗച്ചറുകൾ വരുന്നവർക്ക് കൈമാറും.

telangana-elections-new-way-of-payments-voters

author img

By ETV Bharat Kerala Team

Published : Nov 29, 2023, 11:15 AM IST

ഹൈദരാബാദ്: സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും പോസ്റ്റർ ഒട്ടിക്കലും ചുവരെഴുത്തും വീട് കയറി പ്രചാരണവും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കലും പൊതുയോഗം നടത്തലും ഒക്കെയായി വമ്പൻ പരിപാടികളാണ് നടത്താറുള്ളത്. പ്രചാരണത്തിന്‍റെ അവസാന ദിനങ്ങളില്‍ താരപ്രചാരകരും ജീപ്പ്- ബൈക്ക് റാലിയും കൊട്ടിക്കലാശവും അങ്ങനെ പോകും പ്രചാരണ രീതികൾ. എന്നാല്‍ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അഥവാ വോട്ട് ചോദിക്കല്‍ എന്നത് വേറെ ലെവലാണ്.

സ്ഥാനാർഥി പ്രഖ്യാപനത്തിന്‍റെ ആദ്യ നാളുകളില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന പ്രചാരണം വമ്പൻ നേതാക്കൻമാരുടെ വരവോടെ കളറാകും. നാടിളക്കിയുള്ള റോഡ് ഷോ, പണം പൊടിച്ചുള്ള വെടിക്കെട്ട്, സിനിമ താരങ്ങളുടെ വോട്ട് അഭ്യർഥന...അങ്ങനെ പ്രചാരണത്തിന്‍റെ അവസാന നാളുകളിലേക്ക് എത്തുന്നതോടെ വമ്പൻ റാലികൾ ഒരുവശത്ത് നടക്കുമ്പോഴും വൈകുന്നേരങ്ങളില്‍ ചെറു കുടുംബ യോഗങ്ങളിലേക്ക് സ്ഥാനാർഥികളും പാർട്ടികളും കടക്കും. അവിടെയാണ് യഥാർഥ 'പ്രചാരണം'. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്ര ശ്രമിച്ചാലും ഈ 'പ്രചാരണം' കണ്ട് പിടിക്കാനാകില്ല.

'വൗച്ചർ പ്രചാരണം': വീടുകളിലെ സാധാരണ ആവശ്യങ്ങൾക്ക് പണം അടയ്‌ക്കേണ്ട സ്ഥലങ്ങളില്‍ (വൈദ്യുതി, വെള്ളം അടക്കമുള്ളവ) രാഷ്ട്രീയ പാർട്ടിക്കാർ തന്നെ പണം അടയ്ക്കും. അതോടെ വീട്ടമ്മമാർ ഹാപ്പി. ഇനി ഗൃഹനാഥൻമാരെ ചാക്കിലാക്കാൻ മദ്യപിക്കുന്നവർക്ക് വൗച്ചറുകൾ നല്‍കും. മദ്യശാലകളില്‍ ആ വൗച്ചർ നല്‍കിയാല്‍ അതിനുള്ള മദ്യം ലഭിക്കും. ഇനി ഭക്ഷണ പ്രിയരാണെങ്കില്‍ നല്ല ഹൈദരാബാദി ബിരിയാണി കഴിക്കാനുള്ള വൗച്ചറും രാഷ്ട്രീയ പാർട്ടികളുടെ കൈവശമുണ്ട്.

അതത് പ്രദേശത്തെ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതും വൗച്ചർ വിതരണം ചെയ്യുന്നതും. സ്ഥാനാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അനുഗമിക്കേണ്ടത് ആരൊക്കെയെന്ന് മുൻകൂട്ടി തീരുമാനിക്കും. പ്രചാരണം അവസാനിച്ചയുടൻ പണവിവരങ്ങളടങ്ങിയ വൗച്ചറുകൾ വരുന്നവർക്ക് കൈമാറും.

മദ്യശാലകൾ, ബാറുകൾ, റസ്റ്റോറന്റുകൾ, പലചരക്ക് കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ അതാത് പാർട്ടി/ സ്ഥാനാർത്ഥികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇവ കാണിച്ചാൽ ഉടൻ പണം നൽകും. ഇതിന് പ്രത്യുപകാരമായി ചെറുകിട വ്യാപാരികൾക്കും ഹോട്ടൽ മാനേജർമാർക്കും 2-3 ശതമാനം കമ്മീഷനും നൽകും. ഈ പരിപാടി വഴി പ്രാദേശിക നേതാക്കളുടെ വോട്ട് ചോദിക്കല്‍ ജോലി എളുപ്പമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ കണ്ടെത്തുമെന്ന് ഭയമില്ലെന്നും രാഷ്‌ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് മാനേജർമാർ പറയുന്നു. രാവിലെയും വൈകുന്നേരവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 2-3 മണിക്കൂർ ചെലവഴിച്ചാൽ 300 രൂപവരെയാണ് പ്രധാന പാർട്ടികൾ നല്‍കുന്നത്.

ഇത്തവണ ലേശം വെറൈറ്റിയുണ്ട്: പണവും സമ്മാനങ്ങളും വൗച്ചറും കൊടുത്ത് വോട്ടർമാരെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ പണത്തിനൊപ്പം ഒരു വീട്ടിലേക്ക് ഒരു കിലോ കോഴിയിറച്ചി വീതം നല്‍കിയാണ് ഹൈദരാബാദിലെ പ്രധാന രാഷ്ടീയ പാർട്ടി നേതാവ് ഇത്തവണ വോട്ട് തേടിയത്.

മുൻകാലങ്ങളിൽ പ്രധാന പാർട്ടികളുടെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി മാത്രമാണ് പണം വിതരണം ചെയ്തിരുന്നത്. ഇത്തവണ ആ രീതി മാറി. പണത്തിനൊപ്പം കോഴിയിറച്ചിയും വൗച്ചറും മറ്റ് സമ്മാനങ്ങളുമൊക്കെ ഘട്ടം ഘട്ടമായി വീടുകളില്‍ എത്തിക്കുകയാണ്. ഇതൊക്കെയാണെങ്കിലും തെലങ്കാനയിലെ എല്ലാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടം നടക്കുന്നതിനാൽ ഇത്രയധികം പണം വിതരണം ചെയ്‌താലും തെരഞ്ഞെടുപ്പിൽ വോട്ടർമാർ കരുണ കാണിക്കുമോയെന്ന ആശങ്കയും പ്രധാന പാർട്ടികളുടെ സ്ഥാനാർഥികളിലുണ്ട്. കാരണം എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പോലെ പണമിറക്കി വോട്ടർമാരുടെ പോക്കറ്റ് നിറയ്ക്കുകയാണല്ലോ...

also read: ആസ്‌തി ഇരട്ടിപ്പിച്ച് എംഎല്‍എമാര്‍; കോടിക്കണക്കില്‍ മിന്നിത്തിളങ്ങി ഭരണകക്ഷി സമാജികര്‍

also read: വോട്ടുണ്ടോ... പണം മാത്രമല്ല, വാച്ചും കുക്കറും സാരിയും ചിക്കനും വരെ കിട്ടും... തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും പിന്നാലെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.