ETV Bharat / bharat

'തെലങ്കാനയിൽ കോൺഗ്രസിന്‍റെ സത്യപ്രതിജ്ഞ ഡിസംബർ 9ന്'; സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി - സത്യപ്രതിജ്ഞയെ കുറിച്ച് രേവന്ത് റെഡ്ഡി

Revanth Reddy says Congress swearing-in scheduled on Dec 9: കാമറെഡ്ഡിയിൽ കെ ചന്ദ്രശേഖർ റാവുവിനെതിരെ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Telangana congress president Revanth Reddy  Telangana election 2023  Telangana polls 2023  Revanth Reddy and K Chandrashekhar Rao  telangana election congress  കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി  തെലങ്കാന തെരഞ്ഞെടുപ്പ് 2023  രേവന്ത് റെഡ്ഡി തെലങ്കാന തെരഞ്ഞെടുപ്പ്  Revanth Reddy swearing statement telangana polls  സത്യപ്രതിജ്ഞയെ കുറിച്ച് രേവന്ത് റെഡ്ഡി  തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് രേവന്ത് റെഡ്ഡി
Revanth Reddy about Telangana election 2023
author img

By ETV Bharat Kerala Team

Published : Nov 30, 2023, 1:39 PM IST

Updated : Nov 30, 2023, 2:29 PM IST

ഹൈദരാബാദ് : തെലങ്കാനയിൽ കോൺഗ്രസിന്‍റെ സത്യപ്രതിജ്ഞ ഡിസംബർ 9ന് നടക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും കാമറെഡ്ഡി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ രേവന്ത് റെഡ്ഡി (Revanth Reddy about Telangana election 2023). കാമറെഡ്ഡിയിൽ കെ ചന്ദ്രശേഖർ റാവുവിനെതിരെയാണ് രേവന്ത് റെഡ്ഡി മത്സരിക്കുന്നത്. ഡിസംബർ 9ന് രാവിലെ 10.30ന് സ്റ്റേഡിയത്തിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണം എല്ലാവർക്കും കാണാം (Congress leader Revanth Reddy about victory of Congress in Telangana election 2023). കെസിആർ നയിക്കുന്ന ബിആർഎസിനെ താഴെയിറക്കി തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി ഇത്തവണ അധികാരത്തിലെത്തും എന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 85 എംഎൽഎമാരുണ്ടെന്നും എല്ലാവർക്കും മുഖ്യമന്ത്രി സ്ഥാനത്തിന് കഴിവുണ്ടെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി.

'മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ഒരു പ്രക്രിയ ഉണ്ട്. ഇത് ഒരു ക്രിക്കറ്റ് ടീം പോലെയാണ്. ആദ്യം കളിക്കാരെ തെരഞ്ഞെടുക്കും, അതിന് ശേഷമാണ് ക്യാപ്‌റ്റനെ തെരഞ്ഞെടുക്കുക. അതുപോലെയാണ് ഇതും. ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുൻപ് ക്യാപ്‌റ്റനെ തെരഞ്ഞെടുക്കില്ല'- രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

അതേസമയം, തെലങ്കാനയിൽ ബിആർഎസ് തന്നെ തുടരുമെന്നാണ് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത പറഞ്ഞത്. വലിയ ജനസമ്മതിയോടെ ബിആര്‍എസ് അധികാരത്തില്‍ തുടരും. ഇപ്പോഴും തങ്ങളുടെ ജനതയെ മനസിലാക്കാന്‍ ആകുന്നുണ്ടെന്നാണ് അവരുടെ വാദം.

തെലങ്കാനയിലെ ജനങ്ങളെ നമുക്ക് മനസിലാക്കാനാകും. ബിആര്‍എസിനൊപ്പം ജനങ്ങള്‍ ഏറെ സന്തോഷകരമായി വര്‍ത്തിക്കുന്നു. തങ്ങൾ ഏറെ ആത്മവിശ്വാസത്തിലാണെന്നും ഇത് നൂറ്റാണ്ടുകളോളം തുടരുമെന്നും കവിത പറഞ്ഞു.

Also read: തെലങ്കാനയില്‍ ബിആര്‍എസ് തുടരും, വലിയ ജനസമ്മതിയോടെ; വോട്ട് രേഖപ്പെടുത്തി കെ കവിത

പന്തയവിഷയം, തെലങ്കാന ആര് പിടിക്കും: സംസ്ഥാനത്ത് ആര് അധികാരത്തിലെത്തും, വിജയിക്കുന്ന പടക്കുതിരകള്‍ ആരൊക്കെ, മത്സരരംഗത്തുള്ള സംസ്ഥാന നേതാക്കളുടെ ഭാവിയെന്താകും, പ്രധാന നേതാക്കളുടെ ഭൂരിപക്ഷം എത്രയാകും, ഏതൊക്കെ മണ്ഡലങ്ങളില്‍ ഏതൊക്കെ പാര്‍ട്ടികളാകും വെന്നിക്കൊടി പാറിക്കുക തുടങ്ങിയ വിഷയങ്ങളില്‍ വിജയം പ്രവചിച്ച് സംസ്ഥാനത്ത് വാതുവയ്‌പ്പുകൾ തുടരുകയാണ്. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഇതുവരെ 500 കോടിയോളം രൂപയുടെ വാതുവയ്‌പ്പ് നടന്നിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, മന്ത്രിമാരായ കെടിആര്‍, ഹരീഷ് റാവു, ബിജെപി നേതാവ് എത്തല രാജേന്ദര്‍ തുടങ്ങിയ വലിയ നേതാക്കളുടെ വിജയ പ്രവചനത്തിനും വലിയ തുകയാണ് വാതുവച്ചിരിക്കുന്നത്. ചില വാതുവയ്‌പ്പ് ആപ്പുകളും വെബ്സൈറ്റുകളും പന്തയം വയ്പ്പിക്കുന്നത് ഒരു ലക്ഷം രൂപയ്ക്കാണ്. മുംബൈയിലും ഡല്‍ഹിയിലും നിന്നുള്ള സംഘങ്ങളും തെരഞ്ഞെടുപ്പ് വാതുവയ്‌പ്പ് രംഗത്തുണ്ട്. പേര് മാറ്റിയാണ് പല ആപ്പുകളും വെബ്സൈറ്റുകളും ഈ രംഗത്ത് എത്തിയിട്ടുള്ളത്.

Also read: തെലങ്കാന തെരഞ്ഞെടുപ്പ് വിജയ പ്രവചനം: കോടികളുടെ വാതുവയ്‌പ്പ്, ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും

Last Updated : Nov 30, 2023, 2:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.