ETV Bharat / bharat

പൂച്ചെണ്ട് പിടിച്ചെത്തിയ പുലിവാല്; കോണ്‍ഗ്രസ് നേതാവിന് ആദരം അര്‍പ്പിച്ച തെലങ്കാന ഡിജിപിയുടെ തൊപ്പി തെറിച്ചു - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Telangana DGP Got Suspended : രേവന്ത് റെഡ്ഡിയെ കാണാൻ ഡിജിപി തീരുമാനിച്ചത് പ്രീതി തേടാനുള്ള ദുരുദ്ദേശ്യത്തിന്‍റെ ഭാഗമായാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. ഡിജിപിയുടെ പ്രവർത്തി ചട്ടലംഘനമായി കണ്ടാണ് സസ്‌പെൻഷൻ.

dgp  Telangana DGP Anjani Kumar Suspended  Suspension Of Telangana DGP Anjani Kumar  തെലങ്കാന ഡിജിപിയെ സസ്‌പെൻഡ് ചെയ്‌തു  ഡിജിപിക്ക് പണിപോയി
Telangana DGP Anjani Kumar Suspended by Election Commission
author img

By ETV Bharat Kerala Team

Published : Dec 3, 2023, 8:22 PM IST

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയം ഉറപ്പായതിനു പിന്നാലെ അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളയാൾക്ക് പൂച്ചെണ്ട് നൽകിയ തെലങ്കാന ഡിജിപിയെ സസ്‌പെൻഡ് ചെയ്‌തു (Telangana DGP Anjani Kumar Suspended by Election Commission). കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സംസ്ഥാന ഡിജിപി അൻജാനി കുമാറിനെ സസ്പെന്‍ഡ് ചെയ്‌തത്‌. തെരഞ്ഞെടുപ്പിൽ മുന്നേറ്റം കാഴ്‌ചവെച്ചതിന് പിന്നാലെ അൻജാനി കുമാര്‍ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അനുമുല രേവന്ത് റെഡ്ഡിയെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. ഇതാണ് പുലിവാലായത്.

സംസ്ഥാനത്ത് നിലനിന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിൽ ഡിജിപി പെരുമാറിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തല്‍. മത്സരിക്കുന്ന 2,290 സ്ഥാനാർത്ഥികളിൽ ഒരാളും, മത്സരരംഗത്തുള്ള 16 രാഷ്ട്രീയ പാർട്ടികളിൽ ഒന്നിന്‍റെ താരപ്രചാരകനുമായ അനുമുല രേവന്ത് റെഡ്ഡിയെ കാണാൻ ഡിജിപി തീരുമാനിച്ചത് പ്രീതി തേടാനുള്ള ദുരുദ്ദേശ്യത്തിന്‍റെ ഭാഗമായാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.

സംസ്ഥാന പോലീസ് നോഡൽ ഓഫീസമാരായ സഞ്ജയ് ജെയിൻ, മഹേഷ് ഭഗവത് എന്നിവർക്കൊപ്പമാണ് പോലീസ് മേധാവി അനുമുല രേവന്ത് റെഡ്ഡിയെ കണ്ടത്. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വസതിയിലെത്തി അഭിനന്ദനം അറിയിച്ച ഡിജിപി അദ്ദേഹത്തിന് ഒരു പൂച്ചെണ്ടും നൽകിയിരുന്നു.

Also Read: 'ഫാം ഹൗസ് ചീഫ് മിനിസ്റ്റര്‍' ചീത്തപ്പേരും, 'കുടുംബഭരണ'വും പ്രഹരമായി ; 'ബൈ ബൈ കെസിആറി'ന് വഴിമരുന്നിട്ട് അഴിമതിയടക്കം വിവാദങ്ങള്‍

വിജയം രക്തസാക്ഷികൾക്ക് വേണ്ടി: തെലങ്കാനയിൽ കോൺഗ്രസ് നേടിയ വിജയം സംസ്ഥാന രൂപീകരണത്തിനുവേണ്ടി രക്തസാക്ഷികളായവര്‍ക്ക് സമര്‍പ്പിച്ച് ടിപിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി (Revanth Reddy Dedicates Congress Victory To Telangana Martyrs). ഈ വിധിയോടെ തെലങ്കാനയിലെ ജനങ്ങൾ ജനാധിപത്യം പുനഃസ്ഥാപിച്ചു. കോൺഗ്രസിന് തെലങ്കാന ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള അവസരം ലഭിച്ചതായും പാർട്ടിയുടെ വിജയത്തിന് ശേഷം രേവന്ത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

"2009 ഡിസംബർ 3 ന് തെലങ്കാന സംസ്ഥാന പ്രസ്ഥാനത്തിലെ ശ്രീകണ്‌ഠ ചാരി രക്തസാക്ഷിയായി. ഈ ഡിസംബർ 3 ന് തെലങ്കാനയിലെ ജനങ്ങൾ ജനാധിപത്യം പുനഃസ്ഥാപിച്ചു. ഈ വിധിക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി. തെലങ്കാന ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസിന് അവസരം ലഭിച്ചു." -രേവന്ത് റെഡ്ഡി പറഞ്ഞു.

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ സഹകരണത്തോടെയാണ് ഈ വിജയം സാധ്യമായത്. തെലങ്കാന സമരത്തിൽ ജീവൻ നഷ്‌ടപ്പെട്ട രക്തസാക്ഷികൾക്ക് ഈ വിജയം ഞങ്ങൾ സമർപ്പിക്കുന്നു. തെലങ്കാനയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് പാർട്ടി വാഗ്‌ദാനം ചെയ്‌ത ആറ് ഉറപ്പുകൾ നടപ്പാക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

Also Read: ഹിന്ദുത്വ, തീവ്രദേശീയത, ജനക്ഷേമം, ഒപ്പം കാലേകൂട്ടിയുള്ള ഒരുക്കവും ; മധ്യപ്രദേശില്‍ വീണ്ടുമൊരു 'താമരവസന്ത'ത്തിന് കളമൊരുങ്ങിയതിങ്ങനെ

അതേസമയം കോൺഗ്രസിന്‍റെ വിജയത്തെ കെടിആർ സ്വാഗതം ചെയ്യുന്നതായും രേവന്ത് റെഡ്ഡി പ്രതികരിച്ചു. കോൺഗ്രസിന്‍റെ വിജയത്തോടുള്ള കെടിആറിന്‍റെ പ്രതികരണത്തെ സ്വാഗതം ചെയ്‌ത രേവന്ത് പ്രതിപക്ഷത്തോട് ഭരണകക്ഷിയുമായി സഹകരിക്കാൻ അഭ്യർത്ഥിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ പാർട്ടികളെയും ക്ഷണിക്കും. ജനങ്ങൾ വ്യക്തമായ വിധി നൽകി. ബിആർഎസ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.