ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ തെലങ്കാനയിൽ റിപ്പോർട്ട് ചെയ്‌തത് 189 കൊവിഡ് കേസുകൾ മാത്രം. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്‌ത ആകെ കേസുകളും 2.98 ലക്ഷം ആയി. 129 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1,632ൽ എത്തി.
പുതിയ രോഗികൾ കൂടുതലും ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ പരിധിയിലാണ്. 31 കേസുകളാണ് ഹൈദരാബാദിൽ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 1,910 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇന്നലെ 42,432 സാമ്പിളുകളാണ് പരിശോധിച്ചത്. 98.81 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തിനിരക്ക്.