ഹൈദരാബാദ്: തെലങ്കാനയിൽ 3464 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3085 ആയി. 0.56% ശതമാനമാണ് തെലങ്കാനയിലെ കൊവിഡ് മരണ നിരക്ക്.
Also Read:ബ്ലാക്ക് ഫംഗസ്; ചികിത്സക്ക് ആന്‍റിഫംഗലുമായി എംഎസ്‌എൻ ലബോറട്ടറീസ്
4801 പേർ ഇന്ന് രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 91.33% ആണ് നിലവിൽ 44,395 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 65,997 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്.