ഹൈദരാബാദ്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ആരോഗ്യ മേഖലയില്‍ നിന്നുള്ള വിദഗ്‌ധരുടെ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. കൊവിഡ് പൂര്‍ണമായും നിയന്ത്രണത്തില്‍ വന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.