ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി (Telangana Assembly Polls). 52 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത് (BJP released the first list of 52 candidates). പാർട്ടി ജനറൽ സെക്രട്ടറി ബന്ദി സഞ്ജയ് കുമാര്‍ കരിംനഗർ അസംബ്ലി മണ്ഡലത്തിലും അരവിന്ദ് ധർമപുരി കോരുട്‌ല നിയമസഭ മണ്ഡലത്തിലും മത്സരിക്കും.
ഒക്‌ടോബർ 20-ന് നടന്ന പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ച അന്തിമമായ പേരുകൾ സഹിതം പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്‌താവന ഇറക്കി. സിറ്റിങ് എംഎൽഎമാരായ രാജാ സിങ്, രഘുനന്ദൻ റാവു, എടല രാജേന്ദർ എന്നിവർക്ക് അതേ സീറ്റുകളിൽ വീണ്ടും അവസരം നൽകി. എടല രാജേന്ദർ ഹുസുറാബാദിലും ഗജ്‌വെൽ നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കും. മുഖ്യമന്ത്രി കെസിആർ, ഗജ്‌വെൽ നിയമസഭ മണ്ഡലത്തിൽ മത്സരിക്കും.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ സസ്‌പെൻഷനിലായിരുന്ന തെലങ്കാന എംഎൽഎ ടി രാജ സിങിന് സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെ ടിക്കറ്റ് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകി. എംപി ബന്ദി സഞ്ജയ് കരിംനഗർ നിയമസഭ സീറ്റിൽ മത്സരിക്കും. അദിലാബാദ് എംപി സോയം ബാപ്പുറാവു ബോത്ത് അസംബ്ലി സീറ്റിൽ നിന്നും നിസാമാബാദ് എംപി അരവിന്ദ് ധർമപുരി കോരുട്‌ല നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
ആകെ 12 വനിതകൾക്ക് സീറ്റ് അനുവദിച്ചിട്ടുണ്ട്. ആദ്യ ലിസ്റ്റിൽ എട്ട് എസ്‌സി, 14 എസ്‌ടി , 19 ബിസി എന്നിവർക്കാണ് അവസരം നൽകിയിരിക്കുന്നത്. കൂടാതെ റെഡ്ഡി സമുദായത്തിന് 12 സീറ്റും വെലമ സമുദായത്തിന് അഞ്ച് സീറ്റും ലഭിച്ചു.
ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികൾ: സിർപൂർ - പൽവായ് ഹരീഷ് ബാബു, ബെല്ലമ്പള്ളി (എസ്‌സി) - അമരജുല ശ്രീദേവി, ഖാനാപൂർ (എസ്‌ടി) - രമേഷ് റാത്തോഡ്, അദിലാബാദ്- പായൽ ശങ്കർ, ബോത്ത് (എസ്‌ടി) - സോയം ബാപ്പുറാവു, നിർമ്മൽ - എലേറ്റി മഹേശ്വര് റെഡ്ഡി , മുത്തോൽ - രാമറാവു പട്ടേൽ, അർമുരു- പൈഡി രാകേഷ് റെഡ്ഡി, ജുക്കൽ (എസ്‌സി) - ടി അരുണ താര, കാമറെഡ്ഡി - വെങ്കട രമണ റെഡ്ഡി, നിസാമാബാദ് അർബൻ- സൂര്യനാരായണ ഗുപ്ത, ബാൽക്കൊണ്ട - അലെറ്റി അന്നപൂർണമ്മ, കോരുത്‌ല- ധർമ്മപുരി അരവിന്ദ്, ജഗ്തിയാൽ- ബോഗ ശ്രാവണി, - എസ് കുമാർ, രാമഗുണ്ടം - കന്ദുല സന്ധ്യാറാണി, കരിംനഗർ- ബന്ദി സഞ്ജയ്, ചോപ്പദണ്ടി (എസ്‌സി) - ബോഡിഗെ ശോഭ, സിരിസില്ല-റാണി രുദ്രമ റെഡ്ഡി, മണക്കൊണ്ടൂർ (എസ്‌സി)-അരേപ്പള്ളി മോഹൻ, ഹുസുറാബാദ്-എടല രാജേന്ദർ, നർസാപൂർ - മുരളി യാദവ്, പട്ടഞ്ചെരു-നന്ദേശ്വര് ഗൗഡ് , ദുബ്ബക-രഘുനന്ദൻ റാവു, ഗജ്‌വേൽ-എടല രാജേന്ദർ, കുത്ബുല്ലാപൂർ-കൂന ശ്രീശൈലം ഗൗഡ്, ഇബ്രാഹിംപട്ടണം-നോമുല ദയാനന്ദ് ഗൗഡ്, മഹേശ്വരം-അന്ദേല ശ്രീരാമുലു യാദവ്, ഖൈരതാബാദ്-ചിന്തല രാമചന്ദ്ര റെഡ്ഡി, കർവാൻ-അമർസിംഗ്, ചാർമിൻ-ഗൗഷാമഹൽ,- സത്യനാരായണ മുദിരാജ്, യാകുത്പുര-വീരേന്ദർ യാദവ്, ബഹുദൂർപുര-നരേഷ് കുമാർ, കൽവകുർത്തി- തല്ലോജു ആചാരി, കോലാപൂർ-എ സുധാകർ റാവു, നാഗാർജുനസാഗർ-കങ്കണലാ നിവേദിത റെഡ്ഡി, സൂര്യപേട്ട്- സങ്കിനേനി വെങ്കിടേശ്വര റാവു, ഭുവനഗിരി-ഗുഡുരു നാരായണ റെഡ്ഡി, തുംഗതുരയ്യ രാമചന്ദ്രയ്യ, തുംഗതുർത്തി- ദശമന്ത് റെഡ്ഡി, സ്റ്റേഷൻ ഘാൻപൂർ (എസ്‌സി)- ഡോ.ഗുണ്ടെ വിജയരാമ റാവു, പാലകുർത്തി-ലേഗ റാംമോഹൻ റെഡ്ഡി, ഡോർണക്കൽ (എസ്‌ടി)-ഭൂക്യ സംഗീത്, മഹ്ബൂബാബാദ് (എസ്‌ടി)-ജാട്ടോത് ഹുസൈൻ നായിക്, വാറംഗൽ വെസ്റ്റ്-റാവു പത്മ, വാറംഗൽ ഈസ്റ്റ്-എറബെല്ലി പ്രദീപ് റാവു , വർദ്ധന്നപേട്ട് (എസ്‌സി)-കൊണ്ടേറ്റി ശ്രീധർ, ഭൂപാലപ്പള്ളി- ചന്ദുപട്‌ല കീർത്തി റെഡ്ഡി, ഇല്ലേന്ദു (എസ്‌ടി)-രവീന്ദർ നായിക്, ഭദ്രാചലം (എസ്‌ടി)- കുഞ്ഞ ധർമ റാവു.