ഹൈദരാബാദ്: തെലങ്കാനയിൽ 862 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകൾ 2.67 ലക്ഷം ആയി. മൂന്ന് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം മരണസംഖ്യ 1,444 ആയി.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 164 കേസുകൾ ജിഎച്ച്എംസിയിൽ റിപ്പോർട്ട് ചെയ്തു. മൽകജ്ഗിരി 91, ഖമ്മം 63 എന്നിങ്ങനെയാണ് മറ്റ് കേസുകൾ. 10,784 രോഗികൾ ചികിത്സയിലാണ്. 41,101 സാമ്പിളുകൾ ബുധനാഴ്ച പരിശോധിച്ചു.
മൊത്തം 52.89 ലക്ഷത്തിലധികം സാമ്പിളുകൾ പരീക്ഷിച്ചു. സംസ്ഥാനത്ത് മരണനിരക്ക് 0.54 ശതമാനമാണ്. തെലങ്കാനയിലെ രോഗമുക്തി നിരക്ക് 95.41 ശതമാനമാണ്.