ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ പുതിയ ചിത്രമാണ് 'തേജസ്' (Tejas Trailer Released). വ്യോമസേനാദിനത്തില്‍ (ഒക്‌ടോബര്‍ 8)നിര്‍മാതാക്കള്‍ 'തേജസ്' ട്രെയിലര്‍ പുറത്തുവിട്ടു(Air Force Day). സാഹസികതയുടെയും ത്രില്ലിംഗ് ആക്ഷന്‍റെയും ഒരു ഹ്രസ്വ കാഴ്‌ചയാണ് 'തേജസ്' ട്രെയിലര്‍ വാഗ്‌ദാനം ചെയ്യുന്നത്.
കങ്കണ റണാവത്ത് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറില്‍ ദേശ സ്നേഹവും വരച്ചുകാട്ടുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്ന എയർ ഫോഴ്‌സ് ഓഫിസറുടെ യാത്രയാണ് 2.33 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ അവതരിപ്പിക്കുന്നത് (Tejas Trailer Out).
- " class="align-text-top noRightClick twitterSection" data="">
എയർ ഫോഴ്‌സ് പൈലറ്റായ തേജസ് ഗിൽ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ കങ്കണ അവതരിപ്പിക്കുന്നത്. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും രാജ്യത്തെ സേവിക്കുന്ന ധീരരായ സൈനികരെ ഉയര്‍ത്തിക്കാട്ടാനും അവരില്‍ ശക്തമായ അഭിമാനബോധം സൃഷ്‌ടിക്കാനും ആഗ്രഹിക്കുന്ന എയര്‍ഫോഴ്‌സ് പൈലറ്റിന്‍റെ യാത്രയിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
'ഇന്ത്യയെ കളിയാക്കിയാൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല' എന്ന ഡയലോഗും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. സിനിമയിലെ സംഭാഷണങ്ങളിലൂടെ തന്നെ ദേശീയതയുടെ നല്ലൊരു ഡോസ് ചിത്രം വാഗ്‌ദാനം ചെയ്യുന്നു.ട്രെയിലറിനൊപ്പം യൂട്യൂബില്‍ ഒരു കുറിപ്പും നല്‍കിയിട്ടുണ്ട്.
'എന്ത് വില കൊടുത്തും രാജ്യത്തെ സംരക്ഷിക്കാൻ തീരുമാനിച്ച ധീരയായ വനിത ഐഎഎഫ് ഉദ്യോഗസ്ഥയുടെ കഥയാണ് തേജസ്. ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് പ്രദർശിപ്പിക്കുന്ന ആദ്യ എയർ ആക്ഷൻ ചിത്രം കൂടിയാണിത്. ഇന്ത്യയെ കളിയാക്കിയാൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല എന്ന മുദ്രാവാക്യവുമായി ഉറി നിര്‍മാതാക്കള്‍, മറ്റൊരു ദേശ ഭക്തി ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്' - കുറിപ്പില്‍ പറയുന്നു.
കങ്കണയെ കൂടാതെ അൻഷുൽ ചൗഹാൻ, വരുൺ മിത്ര, ആശിഷ് വിദ്യാർത്ഥി, വിശാഖ് നായർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സർവേഷ് മേവറയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആർഎസ്‌വിപി മുവീസിന്‍റെ ബാനറില്‍ റോണി സ്‌ക്രൂവാലയാണ് സിനിമയുടെ നിര്‍മാണം. ഒക്‌ടോബര്‍ 27ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
അതേസമയം 'എമർജൻസി'യാണ് (Emergency) കങ്കണയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ (Former Prime Minister of India Indira Gandhi) വേഷമാണ് സിനിമയില്‍ കങ്കണ അവതരിപ്പിക്കുക. 'എമര്‍ജന്‍സി'യിലൂടെ സംവിധായികയായും കങ്കണ അരങ്ങേറ്റം കുറിക്കുകയാണ്. അനുപം ഖേർ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, മഹിമ ചൗധരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.