ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്പൂരില് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനാറുകാരന് പിടിയില്‍. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതിയുടെ കടയില്‍ സാധനം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിയുന്നത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എഎസ്പി സഞ്ജയ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.