ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെട്ട ലുഫ്‌താൻസ് വിമാനം ടേക്ക് ഓഫ് സമയത്ത് സാങ്കേതിക തകരാർ ബോധ്യപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി.
ലുഫ്താൻസ എയർലൈൻസന്‍റെ-എൽഎച്ച് 755 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്‍റെ മുൻ ടയറിലെ സാങ്കേതിക പിശക് പൈലറ്റ് ശ്രദ്ധിക്കുകയും എമർജൻസി ലാൻഡിംഗിന് അനുവാദം തേടി. നിർദേശം ലഭിച്ച ശേഷം, പൈലറ്റ് ഒരു മണിക്കൂറിലധികം വിമാനം പറത്തി ഇന്ധനം കാലിയാക്കി അദ്ദേഹം കിയാൽ വിമാനത്താവളത്തിന്‍റെ റൺവേയിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിൽ 78 യാത്രക്കാരുണ്ടായിരുന്നു. പൈലറ്റിന്‍റെ സമയോചിത ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.