ബെംഗളുരു: സർക്കാർ, സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് കൊവിഡ് വാക്സിനേഷന്‍ നൽകുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. കർണാടകയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഇങ്ങനെയൊരു നടപടിയെന്നും മന്ത്രി പറഞ്ഞു.
Also read: കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും; സുരക്ഷ വർധിപ്പിച്ച് പൊലീസ്
ഓൺലൈൻ ക്ലാസുകൾ സജീവമാണെങ്കിലും കൊവിഡ് മൂലം സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. കൊവിഡ് മൂന്നാം തരംഗം കൂട്ടികളെയാണ് ബാധിക്കുന്നതെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ടിന്‍റെയും കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. രാജ്യത്ത് നിലവിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിന്‍ നൽകുന്നില്ല