കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ അധ്യാപകന്‍ ബലാത്സംഗം ചെയ്‌ത പ്ലസ്‌ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതി അറസ്‌റ്റില്‍. അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയാണ് അറസ്‌റ്റിലായത്. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
വ്യാഴാഴ്‌ചയാണ് പതിനേഴുകാരി ആത്മഹത്യ ചെയ്‌തത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.