ETV Bharat / bharat

ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം - ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം

1.50 ലക്ഷം പേരെ തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം Tauktae cyclone Gujarat Tauktae cyclone will hit Gujarat at 8 pm Diu and Mahuva will be more affected, the government has made all arrangements ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം മുഖ്യമന്ത്രി വിജയ് രൂപാനിTauktae cyclone Gujarat Tauktae cyclone will hit Gujarat at 8 pm Diu and Mahuva will be more affected, the government has made all arrangements ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം മുഖ്യമന്ത്രി വിജയ് രൂപാനി
ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം
author img

By

Published : May 17, 2021, 6:52 PM IST

ഗാന്ധിനഗര്‍: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അൽപസമയത്തിനകം ​കരതൊടും. ​രാത്രി 8 മണിയോടെ ഗുജറാത്തിലെ പോ‍ർബന്തറിന് സമീപം കാറ്റിൻ്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. അതിതീവ്രചുഴലിക്കാറ്റായി ശക്തിയോടെ ആഞ്ഞടിക്കുന്ന ടൗട്ടെ തീരത്തേക്ക് അടുക്കും തോറും മഹാരാഷ്ട്രയിലും ​ഗുജറാത്തിലും ആശങ്ക ഇരട്ടിക്കുകയാണ്. ചുഴലിക്കാറ്റ് ദിയുവിനെ ബാധിക്കുമെന്നും അതിന്‍റെ ആഘാതം മഹുവയ്ക്ക് ചുറ്റുമുള്ള തീരപ്രദേശങ്ങളിൽ അനുഭവപ്പെടുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങള്‍

1.50 ലക്ഷം പേരെ തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. അതേസമയം കേന്ദ്രസർക്കാരും ഗുജറാത്തുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. നേരത്തെ 24 എൻ‌ഡി‌ആർ‌എഫ് ടീമുകൾ സംസ്ഥാനത്ത് സജീവമാക്കിയിരുന്നു, ഇപ്പോഴത് 44 ടീമുകളായി ഉയര്‍ത്തി. സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികള്‍ അനുദിനം മെച്ചപ്പെടുന്നുണ്ടെങ്കിലും പല ജില്ലകളിലും കേസുകൾ വർദ്ധിക്കുന്നതോടെ തീരപ്രദേശത്തെ കൊവിഡ് ആശുപത്രിക്കായി ഗുജറാത്ത് സർക്കാർ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശത്തെ 400 ആശുപത്രികൾക്ക് സര്‍ക്കാര്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനറേറ്റർ സെറ്റും നിർബന്ധമായും ഉപയോഗിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ 607 അടിയന്തര ആംബുലൻസുകളും 444 ആരോഗ്യ സംഘങ്ങളെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. 1,700 ടൺ ഓക്സിജനുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍

ഇന്ന് രാത്രി എട്ടുമണിയോടെ ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. കര, വ്യോമ. നാവിക സേനകളോട് സ്റ്റാൻഡ് ബൈയിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികളെയും കടലിൽ മത്സ്യബന്ധനത്തിൽ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ടെന്നും സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. തീരദേശ, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മൊത്തം 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു. മൃഗങ്ങളെ പരിഗണിച്ച് മൃഗസംരക്ഷണ വകുപ്പും സജീവമായി. ആരെയും ഉപദ്രവിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധയോടെ മൃഗങ്ങളെ ഒഴിപ്പിക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കടലിൽ നിന്ന് 10 കിലോമീറ്റർ വരെയുള്ള എല്ലാ പ്രദേശങ്ങളും ജാഗ്രത പാലിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രാദേശിക അധികാരികളും ഏറ്റെടുത്തിട്ടുണ്ട്.

ചുഴലിക്കാറ്റ് കാരണം വൈദ്യുതി മുടക്കം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഗുജറാത്ത് തീരത്ത് തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്‍റെ ഊർജ്ജ വകുപ്പിന്‍റെ 661 ടീമുകളും നിലകൊള്ളുന്നു. പവർ ബാക്കപ്പിനായി 1,428 ഇടങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ, അപകടത്തിൽ പെടാതിരിക്കാൻ സംസ്ഥാനത്ത് മുഴുവൻ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.