ETV Bharat / bharat

തരുൺ ഗോഗോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യം - tarun Gogoi death indian leaders condolence

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ ഗോഗോയിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി

തരുൺ
തരുൺ
author img

By

Published : Nov 23, 2020, 8:54 PM IST

ന്യൂഡൽഹി: അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രിസഭയിലും അസം മന്ത്രിസഭയിലും ഒരുപോലെ അനുഭവ സമ്പത്തുള്ള ഭരണാധികാരിയും ജനപ്രിയ നേതാവുമായിരുന്ന തരുൺ ഗോഗോയി രാഷ്‌ട്രീയത്തിൽ അത്യധികം പരിചയസമ്പന്നനായിരുന്നുവെന്ന് മോദി വിശേഷിപ്പിച്ചു.

  • Shri Tarun Gogoi Ji was a popular leader and a veteran administrator, who had years of political experience in Assam as well as the Centre. Anguished by his passing away. My thoughts are with his family and supporters in this hour of sadness. Om Shanti. pic.twitter.com/H6F6RGYyT4

    — Narendra Modi (@narendramodi) November 23, 2020 " class="align-text-top noRightClick twitterSection" data=" ">

അസം മുൻ മുഖ്യമന്ത്രിയുടെ മരണത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി. "ഒരു യുഗത്തിനവസാനം" എന്ന് ട്വിറ്ററിൽ കുറിച്ച രാഷ്‌ട്രപതി ഗോഗോയിയുടെ ഭരണകാലം അസമിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നതായി അഭിപ്രായപ്പെട്ടു. അതി സമ്പന്നമായ രാഷ്‌ട്രീയ പരിചയമുളള തരുൺ ഗോഗോയിയുടെ വിടവാങ്ങൽ രാജ്യത്തിന് നികത്താനാകാത്ത നഷ്‌ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. അസമിന്‍റെ വികസനത്തിലും പ്രത്യേകിച്ച് ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനും ഗോഗോയ് വഹിച്ച പങ്ക് എന്നും ഓർമിക്കപ്പെടുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

  • He will always be remembered for the development of Assam and especially towards his efforts to improve law and order and fighting insurgency in the state. His passing away marks the end of an era. In this hour of grief, condolences to his family, friends and supporters.

    — President of India (@rashtrapatibhvn) November 23, 2020 " class="align-text-top noRightClick twitterSection" data=" ">
  • Extremely sad to know of the demise of Shri Tarun Gogoi, former Chief Minister of Assam. The country has lost a veteran leader with rich political and administrative experience. His long tenure in office was a period of epochal change in Assam.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തരുൺ ഗോഗോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാഗങ്ങൾക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും ഇരുവരും അനുശോചനം അറിയിച്ചു.

  • Saddened to hear about the passing away of veteran leader and former Chief Minister of Assam for 3 terms, Tarun Gogoi Ji. My deepest condolences to his family, followers and well-wishers

    — Mamata Banerjee (@MamataOfficial) November 23, 2020 " class="align-text-top noRightClick twitterSection" data=" ">
  • Anguished to learn about the passing away of veteran leader and former Chief Minister of Assam, Shri Tarun Gogoi ji. May almighty give his family the strength to bear this tragic loss. My condolences with his family and followers. Om Shanti Shanti Shanti.

    — Amit Shah (@AmitShah) November 23, 2020 " class="align-text-top noRightClick twitterSection" data=" ">

തരുൺ ഗോഗോയ് യഥാർഥ കോൺഗ്രസ് നേതാവായിരുന്നുവെന്നും അസമിലെ എല്ലാ വിഭാഗത്തിൽ ഉൾപ്പെടുന്ന ജനങ്ങളെയും ഒന്നിപ്പിക്കുന്നതിന് അദ്ദേഹം തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ജ്ഞാനിയായ അധ്യാപകനായിരുന്നു അദ്ദേഹമെന്നും ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

  • Shri Tarun Gogoi was a true Congress leader. He devoted his life to bringing all the people and communities of Assam together.

    For me, he was a great and wise teacher. I loved and respected him deeply.

    I will miss him. My love and condolences to Gaurav & the family. pic.twitter.com/jTMfSyAJ6J

    — Rahul Gandhi (@RahulGandhi) November 23, 2020 " class="align-text-top noRightClick twitterSection" data=" ">

പോസ്റ്റ് - കൊവിഡ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഗുവാഹത്തിയിൽ ചികിത്സയിലായിരുന്ന ഗോഗോയി ഇന്ന് വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന 84കാരൻ ഗോഗോയി 2001 മുതൽ 2006 വരെ അസം മുഖ്യമന്ത്രിയായിരുന്നു. ആറ് തവണ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗോഗോയ് രണ്ട് തവണ കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകൻ ഗൗരവും കോൺഗ്രസിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ്.

കൂടുതൽ വായനയ്ക്ക്: അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയി അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.