ETV Bharat / bharat

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് ബിജെപി നേതാക്കൾ - ജെ.പി നദ്ദ

നിർമല സീതാരാമൻ, ജെ.പി നദ്ദ എന്നിവരുമായും തമിഴ്‌നാട് ബിജെപി അധ്യക്ഷനും എംഎൽഎമാരും ആശയവിനിമയം നടത്തി.

Tamil Nadu BJP chief  party MLAs from state meet PM Modi  പ്രധാനമന്ത്രി  തമിഴ്‌നാട്  തമിഴ്‌നാട് ബിജെപി  ബിജെപി  Tamil Nadu  എൽ.മുരുകൻ  നരേന്ദ്ര മോദി  നിർമല സീതാരാമൻ  ജെ.പി നദ്ദ  എഐഎഡിഎംകെ
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് ബിജെപി നേതാക്കൾ
author img

By

Published : Jul 3, 2021, 10:48 PM IST

ന്യൂഡൽഹി : തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ.മുരുകൻ, പാർട്ടി എംഎൽഎമാർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇതില്‍ സംസ്ഥാന വികസനത്തിനായുള്ള നിർദേശങ്ങളും കാഴ്ചപ്പാടും പാർട്ടി അംഗങ്ങൾ പങ്കുവച്ചതായി മോദി ട്വിറ്ററിൽ കുറിച്ചു.

മോദിയുമായുള്ള കൂടിക്കാഴ്ചക്കും തമിഴ്നാടിന്‍റെ വളര്‍ച്ചയ്ക്കായുള്ള നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കാനും അവസരം തന്നതിന് നന്ദി അറിയിക്കുന്നുവെന്ന് മുരുകൻ പറഞ്ഞു.

Also Read: 'വിവാദ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കൂ' ; മഹാരാഷ്ട്ര സര്‍ക്കാരിനോട് കര്‍ഷക സംഘടന

സംസ്ഥാന അധ്യക്ഷന്‍, എംഎൽഎമാരായ നൈനാർ നാഗേന്ദ്രൻ, വാനതി ശ്രീനിവാസൻ, എം.ആർ ഗാന്ധി, സി.കെ സരസ്വതി എന്നിവർ ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് ഈ വർഷം ആദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുടെ സഖ്യകക്ഷിയായ ബിജെപി നാല് സീറ്റുകളാണ് നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.