ചെന്നൈ : സർക്കാർ ബസുകളിൽ 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഗതാഗത മന്ത്രി എസ് എസ് ശിവശങ്കർ ആണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ 3 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റിന്‍റെ പകുതി ചാർജാണ് ഈടാക്കുന്നത്.
വരുമാനം വർധിപ്പിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ദീർഘദൂര ബസുകളിലെ ലഗേജ് സ്ഥലത്തിന്‍റെ ഒരു ഭാഗം പാഴ്‌സൽ, കൊറിയർ സർവീസുകളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമേറ്റഡ് ട്രാവൽ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും ദേശീയ പൊതു മൊബിലിറ്റി കാർഡ് മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ പൊതുഗതാഗത സംവിധാനങ്ങളും സംയോജിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാരുടെ പരാതികൾ പരിഹരിക്കാന്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.