ചെന്നൈ: തമിഴ്‌നാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭൂരിഭാഗം സീറ്റുകളിലും വിജയക്കൊടി പാറിച്ച് ഭരണകക്ഷിയായ ഡിഎംകെ സഖ്യം.
തെരഞ്ഞെടുപ്പ് നടന്ന 21 കോർപ്പറേഷനുകളിലും ഡിഎംകെ സഖ്യം മുന്നേറുകയാണ്. 138 മുനിസിപ്പാലിറ്റികളിൽ 134ലും ഡിഎംകെ ലീഡ് നിലനിർത്തുമ്പോൾ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെക്ക് ഒരു മുനിസിപ്പാലിറ്റിയിൽ മാത്രമാണ് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ സാധിച്ചത്.
489 ടൗൺ പഞ്ചായത്തുകളിൽ 435ലും ഡിഎംകെ സഖ്യം ലീഡ് ഉറപ്പിച്ചു. 16 ടൗൺ പഞ്ചായത്തുകളിൽ മാത്രമാണ് എഐഎഡിഎംകെ ലീഡ് ചെയ്യുന്നത്.
വാർഡ് തിരിച്ചുള്ള ഫലങ്ങൾ:
1373 കോർപ്പറേഷൻ വാർഡുകളിൽ 1050ൽ ഡിഎംകെ സഖ്യവും 153ൽ എഐഎഡിഎംകെ സഖ്യവും ലീഡ് ചെയ്യുന്നു.
3842 മുനിസിപ്പൽ വാർഡുകളിൽ 2638ൽ ഡിഎംകെ സഖ്യവും 641ൽ എഐഎഡിഎംകെ സഖ്യവും ലീഡ് ചെയ്യുന്നു.
7,604 ടൗൺ പഞ്ചായത്ത് വാർഡുകളിൽ 4,960ൽ ഡിഎംകെ സഖ്യവും 1,214ൽ എഐഎഡിഎംകെ സഖ്യവും ലീഡ് ചെയ്യുന്നു.
ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി 21 കോർപ്പറേഷൻ വാർഡുകളിലും 58 മുനിസിപ്പൽ വാർഡുകളിലും 233 ടൗൺ പഞ്ചായത്ത് വാർഡുകളിലും ലീഡ് ചെയ്യുന്നു.
Also Read: ഡല്‍ഹിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍