ETV Bharat / bharat

തമിഴ്‌നാട് ഞായറാഴ്ച പൂർണ ലോക്ക് ഡൗണിലേക്ക് - sunday lockdown in tamil nadu

രാത്രി കർഫ്യൂ, വിനോദസഞ്ചാരികള്‍ക്ക് വിലക്ക്, അവശ്യ സേവനങ്ങൾ ഒഴിവാക്കി ഞായറാഴ്ചകളിലെ സെമി ലോക്ക് ഡൗൺ തുടങ്ങി നിരവധി നിയന്ത്രണങ്ങൾ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tamil Nadu lockdown  total lockdown mode  total lockdown mode in tamil nadu  total lockdown mode on sunday  sunday lockdown in tamil nadu  covid lockdown in tamil nadu
തമിഴ്‌നാട് ഞായറാഴ്ച്ച പൂർണ ലോക്ക് ഡൗണിലേക്ക്
author img

By

Published : Apr 24, 2021, 8:43 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കുന്നത്. പച്ചക്കറികള്‍, മാംസം തുടങ്ങിയവ വിൽക്കുന്ന കടകളും സിനിമ തിയറ്ററുകളും മാളുകളുമെല്ലാം അടഞ്ഞുകിടക്കും.

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രാത്രി കർഫ്യൂ, വിനോദസഞ്ചാരികള്‍ക്ക് വിലക്ക്, അവശ്യ സേവനങ്ങൾ ഒഴിവാക്കി ഞായറാഴ്ചകളിലെ സെമി ലോക്ക് ഡൗൺ തുടങ്ങി നിരവധി നിയന്ത്രണങ്ങൾ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഹോട്ടലുകളിൽ നിന്നും ഭക്ഷണ ശാലകളിൽ നിന്നും ഹോം ഡെലിവറി സംവിധാനം ഉണ്ടാകും. നിലവിൽ സംസ്ഥാനത്ത് 95,048 സജീവ കേസുകളാണ് ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.