ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്‍റെ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കും. ആകെയുള്ള 234 സീറ്റുകളിൽ ബാക്കിയുള്ള 80 സീറ്റുകളിൽ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്. 40 വീതം സീറ്റുകളില്‍ സഖ്യകക്ഷികളായ ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ), ഇന്ത്യ ജനനായക കക്ഷി (ഐജെകെ) എന്നിവ മത്സരിക്കും.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നാല് ശതമാനം വോട്ട് നേടിയിരുന്നു. നഗരപ്രദേശങ്ങളിൽ 10 ശതമാനം വോട്ട് ഷെയർ നേടാനും പാർട്ടിക്ക് കഴിഞ്ഞു. കോയമ്പത്തൂരിൽ നിന്ന് മത്സരിച്ച എംഎൻഎം വൈസ് പ്രസിഡന്‍റ് ഡോ. ആർ മഹേന്ദ്രന് 1.45 ലക്ഷം വോട്ട് നേടാനായി. മൊത്തം വോട്ട് ഷെയറിന്‍റെ 11.6 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.