ETV Bharat / bharat

'ഗവര്‍ണറെ പുറത്താക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യും' ; ആര്‍എന്‍ രവിക്കെതിരെ പ്രമേയം അവതരിപ്പിച്ച് സ്റ്റാലിന്‍

നിരവധി ബില്ലുകള്‍ പാസാക്കാന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ നീക്കം കടുപ്പിച്ചത്

mk Stalin moving resolution against Governor  tamil nadu mk Stalin  resolution against Governor  ഗവര്‍ണറെ പുറത്തക്കാന്‍ ഭരണഘടന ഭേദഗതി  ആര്‍എന്‍ രവിക്കെതിരെ പ്രമേയം  രവിക്കെതിരെ പ്രമേയം അവതരിപ്പിച്ച് സ്റ്റാലിന്‍  തമിഴ്‌നാട് സര്‍ക്കാര്‍  ഗവര്‍ണര്‍ ആര്‍എന്‍ രവി
പ്രമേയം അവതരിപ്പിച്ച് സ്റ്റാലിന്‍
author img

By

Published : Apr 10, 2023, 10:23 PM IST

ചെന്നൈ : ബില്ലുകൾക്ക് അംഗീകാരം നല്‍കാത്ത ഗവർണർ ആർഎൻ രവിയുടെ നടപടിക്കെതിരെ, നിയമസഭയിൽ തിങ്കളാഴ്‌ച പ്രമേയം പാസാക്കി തമിഴ്‌നാട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും അടിയന്തര നിർദേശം നൽകണമെന്നാണ് പ്രമേയത്തിലെ ആവശ്യം. തമിഴ്‌നാട് ഗവർണർ ആർഎൻ രവിയും എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഈ നീക്കം.

'ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കുന്ന ബില്ലിന് അംഗീകാരം നൽകാൻ ഗവർണർ വിസമ്മതിക്കുകയാണ്. യുവാക്കളുടെ ആത്മഹത്യ ആവര്‍ത്തിക്കുമ്പോഴും ബില്ലിന് അനുമതി നൽകാൻ അദ്ദേഹം സമ്മതം നല്‍കുന്നില്ല. ബില്‍ പാസാക്കാത്തതില്‍ ഗവർണറുടെ ന്യായം അത് തടഞ്ഞുവച്ചിരിക്കുകയാണ് എന്നതാണ്. എന്നാല്‍, അതിനർഥം ബിൽ നിരസിച്ചു എന്നുതന്നെയാണ്' - എംകെ സ്റ്റാലിൻ ഇന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

'സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അറിയില്ലെന്ന് നടിക്കുന്നു': 'ബില്ലുകൾ തടഞ്ഞുവയ്‌ക്കാനുള്ള അധികാരം ഗവർണർക്ക് നൽകരുതെന്നത് മുന്നോട്ടുവയ്‌ക്കുന്ന സച്ചാർ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹം അറിയില്ലെന്ന് നടിക്കുന്നു. ഭരണഘടന പ്രകാരം തിരിച്ചയച്ച ബിൽ, സഭ വീണ്ടും അംഗീകരിച്ചാൽ മാത്രമേ ഗവർണർക്ക് പാസാക്കാന്‍ കഴിയൂ. ബില്ല് തിരിച്ചയക്കണമെങ്കിൽ പോലും മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് വേണം ഗവര്‍ണര്‍ പ്രവർത്തിക്കാന്‍.

'നിയമനിർമാണത്തിനുള്ള അധികാരം ജനങ്ങളെ പ്രതിനിധീകരിക്കുന്ന നിയമസഭയില്‍ നിക്ഷിപ്‌തമാണ്. അങ്ങനെയിരിക്കെ, നാമനിർദേശം ചെയ്യപ്പെട്ട ഗവർണർക്ക് അംഗീകാരം നൽകുന്ന അധികാരം ജനാധിപത്യത്തിന്‍റെ ആത്മാവിനെതിരാണ്. അത് തിരുത്താൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും' - ഗവർണർക്കെതിരായ പ്രമേയം അവതരിപ്പിക്കുന്നതിനിടെ സ്റ്റാലിൻ നിലപാട് അടിവരയിട്ടുപറഞ്ഞു.

ALSO READ | 'പല്ല് പറിക്കുന്ന എഎസ്‌പി'ക്ക് സസ്‌പെന്‍ഷന്‍ ; മനുഷ്യാവകാശ ലംഘനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

'രാജ്ഭവനെ രാഷ്‌ട്രീയ ഭവൻ ആക്കി മാറ്റിയ രവി തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് എതിരാണ്. ബില്ലുകൾ തീർപ്പാക്കാതെ ഗവർണർ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്'. - തമിഴ്‌നാട് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. അതേസമയം, ഭരണഘടന അടിസ്ഥാനമാക്കിയുള്ള ഗവർണറുടെ പങ്കിനെക്കുറിച്ച് ആര്‍എന്‍ രവി കഴിഞ്ഞ ആഴ്‌ച ഉദ്യോഗാർഥികളുമായി സംവദിക്കവെ വിശദീകരിച്ചിരുന്നു.

നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നൽകാനോ തടഞ്ഞുവയ്ക്കാനോ തനിക്ക് അധികാരമുണ്ട്. ബിൽ നിരസിക്കാൻ ഉപയോഗിക്കുന്ന മാന്യമായ ഭാഷയാണ് തടഞ്ഞുവയ്ക്കൽ (Withhold) എന്നും സിവിൽ സർവീസ് ഉദ്യോഗാർഥികളോട് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവർണറുടെ ഉത്തരവാദിത്തം എന്നത് ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ്. ബിൽ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മാനദണ്ഡം ലംഘിച്ചെങ്കില്‍ ഗവർണർ പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ| 'നഹി ടു ദഹി', 'തയിര്‍' മാത്രം മതി ; തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ; നിര്‍ദേശം പിന്‍വലിച്ച് എഫ്എസ്‌എസ്‌എഐ

ഗവര്‍ണറെ ഗെറ്റൗട്ടടിച്ച് തമിഴ്‌നാട് : സംസ്ഥാന നിയമസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ബിൽ നാല് മാസത്തിന് ശേഷം തിരിച്ചയച്ചതില്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്റ്റാലിൻ ഗവർണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ, തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നീക്കത്തിനെതിരായി ചെന്നൈയിലുടനീളം ‘കടക്ക് പുറത്ത്’ എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.