ETV Bharat / bharat

ഇറിഡിയം തട്ടിപ്പ് : രാംപ്രഭു 'ചില്ലറ' കള്ളനല്ല, തമിഴ് നടന്‍ വിഘ്നേഷിന് നഷ്ടമായത് 1.81 കോടി - നടന്‍ വിഘ്നേഷിന് നഷ്ടമായത് 1.81 കോടി

ഇറിഡിയം തട്ടിപ്പില്‍ തമിഴ്‌ നടന്‍ വിഘ്നേഷിന് നഷ്‌ടമായത് 1.81 കോടി

ഇറീഡിയം തട്ടിപ്പ്  ഇറീഡിയം തട്ടിപ്പ് കേസ് പ്രതി രാംപ്രഭു  നടന്‍ വിഘ്നേഷിന് നഷ്ടമായത് 1.81 കോടി  Tamil Nadu glorious Actor Actor Vignesh
ഇറീഡിയം തട്ടിപ്പ്; രാംപ്രഭു ചില്ലറ കള്ളനല്ല, തമിഴ് നടന്‍ വിഘ്നേഷിന് നഷ്ടമായത് 1.81 കോടി
author img

By

Published : Mar 22, 2022, 6:10 PM IST

ചെന്നൈ : ഇറിഡിയം തട്ടിപ്പ് സംഘം തന്‍റെ 1.81 കോടി തട്ടിയതായി 90കളിലെ മിന്നും താരമായിരുന്ന തമിഴ്‌ നടന്‍ വിഘ്നേഷ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് നടന്‍ പരാതി നല്‍കി. സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി നാളുകള്‍ കാത്തിരുന്നാണ് സംഘം വിഘ്നേഷിനെ വലയിലാക്കിയത്.

പൊലീസില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. 'തമിഴില്‍ ചില പ്രശസ്‌ത ചിത്രങ്ങളില്‍ അഭിനയിക്കുകയും ചില സിനിമകള്‍ നിര്‍മിക്കുകയും ചെയ്തയാളാണ്. തന്‍റെ ഷോപ്പുകളില്‍ ഒന്ന് രാംപ്രഭു വാടകയ്ക്ക് എടുത്തു. അങ്ങനെയാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്.

ഈ സമയത്ത് ഇദ്ദേഹത്തിന് സൈറണുള്ള കാറും സുരക്ഷ ഉദ്യോഗസ്ഥരുമെല്ലാം ഉണ്ടായിരുന്നു. വാടകക്കാരന്‍ എന്ന ബന്ധം പിന്നീട് സൗഹൃദമായി വളര്‍ന്നു. രാം പ്രഭുവിന്‍റെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ കൈയില്‍ തോക്കും ഉണ്ടായിരുന്നു.

എന്തുകൊണ്ട് തോക്ക്

എന്തിനാണ് തോക്കുമായി സുരക്ഷ എന്ന് ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ സഹായത്തോടെ താന്‍ ഓസ്ട്രേലിയയിലെ ഒരു കമ്പനിക്ക് മൂന്ന് ലക്ഷം കോടി രൂപയ്ക്ക് ഇറിഡിയം വിറ്റെന്നും അതിനാല്‍ തനിക്ക് സുരക്ഷ നല്‍കിയെന്നുമാണ് ഇയാള്‍ പറഞ്ഞത്.

Also Read: ഡല്‍ഹിയില്‍ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് മൈക്രോവേവ് അവനില്‍ മരിച്ച നിലയില്‍

മാത്രമല്ല രാജ്യത്ത് നിയമപരമായി ഇറിഡിയം കച്ചവടമുള്ളയാളാണ് താനെന്നും രാംപ്രഭു വിശ്വസിപ്പിച്ചു. തന്‍റെ ബിസിനസില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഇരട്ടിയില്‍ അധികം ലാഭമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതോടെ തന്‍റെ സമ്പാദ്യത്തോടൊപ്പം ലോണും സുഹൃത്തുക്കളില്‍ നിന്നും വാങ്ങിയ പണവും ചേര്‍ത്ത് 1.81 കോടി രാം പ്രഭുവിന് കൈമാറി.

പണം കിട്ടിയതോടെ സംസാരിക്കാന്‍ മടിച്ച് രാംപ്രഭു

50 കോടി നിക്ഷേപിച്ചാല്‍ 500 കോടി മടക്കി തരാം എന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. പണം നല്‍കിയതോടെ തന്നോട് സംസാരിക്കാന്‍ രാം പ്രഭു തയ്യാറായില്ല. ഇതോടെ ഒരു ദിവസം ഇയാളെ കാണാനായി പോയിരുന്നു.

ഒരു കണ്ടൈനര്‍ നിറയെ പണം വരുന്നുണ്ടെന്നും ഉടന്‍ തിരികെ നല്‍കാമെന്നും അപ്പോള്‍ പറഞ്ഞു. ഇതോടെ താന്‍ മടങ്ങി. ഇതിനിടെയാണ് ഇയാള്‍ തട്ടിപ്പ് കേസില്‍ പിടിയിലാകുന്നത്.

തന്നെ പോലെ നിരവധി പേരാണ് ഇത്തരത്തില്‍ പറ്റിക്കപ്പെട്ടത്. ഏകദേശം അഞ്ഞൂറില്‍ അധികം പേര്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരുദ്‌നഗര്‍ പൊലീസ് വിഘ്നേഷിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാംപ്രഭുവിനെ കോടതി റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.