ബെംഗളൂരു : ഡിഎംകെ നേതാവും സ്റ്റാലിന്‍ മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയുമായ ശേഖര്‍ ബാബുവിനെതിരെ ആരോപണവുമായി മകള്‍. പ്രണയ വിവാഹം ചെയ്‌തതിന് പിതാവ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മകള്‍ ജയകല്യാണി ആരോപിച്ചു. ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ജയകല്യാണി പരാതി നല്‍കി.
Also read: 'കച്ച ബദാമി'ന് ശേഷം 'പുതിയ വണ്ടി'യുമായി ആശുപത്രി വിട്ട ഭുബന്‍
ഇന്ന് ബെംഗളൂരുവില്‍ വച്ചാണ് ജയകല്യാണി സതീഷ് കുമാറിനെ വിവാഹം ചെയ്‌തത്. തങ്ങളുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത സതീഷിനെ തമിഴ്‌നാട് പൊലീസ് രണ്ട് മാസത്തോളം അനധികൃതമായി തടങ്കലിൽവച്ചിരുന്നു. തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചാല്‍ കൊല്ലുമെന്ന് മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയതായും ജയകല്യാണി ആരോപിച്ചു.