ETV Bharat / bharat

Viral Video | കാറില്‍ കയറ്റിയ കിടാവിന് പിന്നാലെ തള്ളപ്പശു ; ഓടിയത് 3 കിലോമീറ്റര്‍ - Tamil Nadu todays news

തിരുപ്പത്തൂരിന് സമീപം കണ്ടരമാണിക്കം ഗ്രാമത്തിലെ ചിന്നരാജയുടെ പശുവാണ് കിടാവിനുപിന്നാലെ ഓടിയത്

കാറില്‍ കയറ്റിയ കുഞ്ഞിന് പിന്നാലെ തള്ളപ്പശു  തള്ളപ്പശു കാറില്‍ കയറ്റിയ കുഞ്ഞിന് പിന്നാലെ ഓടിയത് 3 കിലോമീറ്റര്‍  Tamil Nadu Cow runs behind calf loaded car  Tamil Nadu todays news  തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത
Viral Video | കാറില്‍ കയറ്റിയ കുഞ്ഞിന് പിന്നാലെ തള്ളപ്പശു; ഓടിയത് 3 കിലോമീറ്റര്‍
author img

By

Published : Feb 9, 2022, 7:46 PM IST

ചെന്നൈ : കുഞ്ഞിനോട് അമ്മയ്‌ക്കുള്ള സ്‌നേഹവും വാത്സല്യവും പകരംവയ്‌ക്കാന്‍ കഴിയാത്തതാണ്. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും തുല്യമാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് കാറില്‍ കയറ്റിയ പശുക്കുട്ടിയ്‌ക്ക് പിന്നാലെ അമ്മ പശു ഓടിയത്. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിന് സമീപം കണ്ടരമാണിക്കം ഗ്രാമത്തിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എം.ബി.എ ബിരുദധാരിയായ ചിന്നരാജ മുഴുവൻ സമയ കർഷകനാണ്. കൃഷിയോടൊപ്പം കറവ പശുക്കളെയും അദ്ദേഹം വളർത്തുന്നുണ്ട്. പ്രസവസമയത്ത് പശുക്കളെ തോട്ടത്തിലാണ് വളര്‍ത്തുക. പ്രസവശേഷം കുഞ്ഞിനെ വീട്ടിൽ കൊണ്ടുവന്ന് പരിപാലിക്കുകയുമാണ് ശീലം. പതിവ് രീതിയില്‍ പശുക്കുട്ടിയെ കാറിന്‍റെ ഡിക്കിയില്‍ കയറ്റി.

കാറില്‍ കയറ്റിയ കിടാവിന് പിന്നാലെ മൂന്ന് കിലോമീറ്റര്‍ ഓടി തള്ളപ്പശു

ALSO READ: Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബഞ്ചിന് വിട്ടു

കിടാവിന് നടക്കാന്‍ കഴിയാത്തതുകൊണ്ട്, ചിന്നരാജയുടെ അമ്മയും ഡിക്കിയില്‍ ഒപ്പമിരുന്നു. വാഹനം ഓടാന്‍ തുടങ്ങിയതും ഇത് കണ്ടുനിന്ന തള്ളപ്പശു കാറിന്‍റെ പിന്നാലെ ഓടാന്‍ തുടങ്ങി. ഇങ്ങനെ മൂന്ന് കിലോമീറ്റർ വരെ പശു പിന്നാലെ പായുകയുണ്ടായി.

കാര്‍ ചിന്നരാജയുടെ വീട്ടിലെത്തിയതും പിറകെയെത്തിയ പശു, കിടാവിനെ താലോലിച്ചു. സമീപവാസി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ തരംഗമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.