ETV Bharat / bharat

Swiss Woman Murder Case സ്വിസ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡിൽ തള്ളിയ സംഭവം; പ്രതി പിടിയില്‍ - dumps body on road

Swiss woman's body dumped on the road : ഡൽഹിയിൽ വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങള്‍, മരിച്ചത്‌ സ്വിസ് യുവതി, കൊലപ്പെടുത്തിയത് ഇന്ത്യൻ കാമുകനാണെന്നും പൊലീസ് വെളിപ്പെടുത്തി.

Swiss woman murdered  body dumped on the road  Swiss womans body dumped on the road  സ്വിസ് യുവതിയെ കൊലപ്പെടുത്തി  Swiss woman murdered  ഡൽഹിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  Body of woman found in Delhi  പ്രതി പിടിയില്‍  Accused in custody  Delhi man calls Swiss girlfriend to India  dumps body on road  murder
Swiss Woman Murdered
author img

By ETV Bharat Kerala Team

Published : Oct 21, 2023, 8:36 PM IST

Updated : Oct 21, 2023, 8:43 PM IST

ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗർ ഏരിയയില്‍ എംസിഡി സ്‌കൂളിന് സമീപം സ്വിസ് സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഡൽഹി പോലീസ് അറിയിച്ചു (swiss woman murder case accused boyfriend arrested). കേസില്‍ ഗുര്‍പ്രീത് എന്നയാളെ ആണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് (20.10.23) എംസിഡി സ്‌കൂളിന്‍റെ മതിലിന് സമീപത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലുള്ള മൃതദേഹം കണ്ടതായി വഴിയാത്രക്കാരനാണ് പൊലീസിൽ വിവരമറിയിച്ചത് (Swiss woman's body dumped on the road). ശരീരത്തിന്‍റെ മുകൾഭാഗം കറുത്ത പ്ലാസ്റ്റിക് പോളി ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒരാൾ കാറിലെത്തി മൃതദേഹം വലിച്ചെറിയുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടെത്തി. യുവതി ഇതിനകം മരിച്ചിരുന്നുവെന്നും മൃതദേഹം ഉപേക്ഷിക്കാൻ മാത്രമാണ് കൊണ്ടുവന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ നമ്പർ പോലീസിന് ലഭിച്ചു.

ഒരു ദിവസത്തിനകം തന്നെ കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പിടിച്ചെടുത്തതായും പ്രതിയായ ഗുർപ്രീതിനെ അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിക്കുകയായിരുന്നു.. നാല് വർഷം മുമ്പ് സോഷ്യൽ മീഡിയ നെറ്റ്‌വർക്കിങ് വെബ്‌സൈറ്റ് വഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. മൂന്ന് നാല് വർഷം മുമ്പ് നടന്ന കൂടിക്കാഴ്‌ച സൗഹൃദത്തിലേക്ക് വഴിമാറുകയും പ്രതി യുവതിയുമായി പ്രണയത്തിലാവുകയും ചെയ്‌തു. എന്നാല്‍ യുവതിക്ക് മറ്റൊരു കാമുകൻ ഉണ്ടായിരുന്നുവെന്നും അതായിരിക്കാം കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്വിറ്റ്‌സർലൻഡിൽ നിന്നും യുവതിയെ പ്രതി ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയും ഇവിടെയെത്തിയ ശേഷം മുറിയിലേക്ക് കൊണ്ടുപോയി പെൺകുട്ടിയുടെ കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മറ്റൊരു പെൺകുട്ടിയുടെ ഐഡി കാണിച്ച് പ്രതി കാർ വാങ്ങി മൃതദേഹം തിലക് നഗർ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വെള്ളിയാഴ്‌ച രാവിലെ 8.45 നും 9 നും ഇടയിൽ തിലക് നഗർ പോലീസ് സ്റ്റേഷനിൽ ഒരു കോൾ വന്നതായും ഉടന്‍ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിചിത്ര വീർ പറഞ്ഞു. കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം അതിനാല്‍ 302, 201 വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ക്യാമറകളിൽ സംശയാസ്‌പദമായ ഒരു കാർ കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു കാർ തിരിച്ചറിഞ്ഞതായും കാർ ജനക്‌പുരിയിലെ സെക്കൻഡ് ഹാൻഡ് കാർ ഡീലറുടേതാണെന്നും കണ്ടെത്തി.

ജനക്‌പൂരിയിൽ നിന്നാണ്‌ ഗുർപ്രീതിനെ പിടികൂടിയത്‌. ആദ്യഘട്ട ചോദ്യം ചെയ്യൽ മാത്രമാണ് നടന്നത്. പ്രതി സഹകരിക്കുന്നില്ലെന്നും ഒപ്പം മൃതദേഹം കാറിൽ തള്ളിയതാണെന്നത് സ്ഥിരീകരിച്ചത് വസ്‌തുതയാണെന്നും കഴിഞ്ഞ 8-10 ദിവസമായി ഇരയായ യുവതി പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായും ഡിസിപി വീർ കൂട്ടിച്ചേർത്തു. വസ്‌തുക്കള്‍ വിറ്റ് സമ്പാദിച്ച ഒന്നര കോടിയോളം രൂപ പ്രതിയിൽ നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Last Updated : Oct 21, 2023, 8:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.