ഹൈദരാബാദ്: ഡംപര്‍ ട്രക്ക് ഇടിച്ച് സ്വിഗി ഡെലിവറി ബോയ് മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ട്രക്ക് നാല് കാറുകളും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് ഇടിച്ചുതകര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ട്രാഫിക്കില്‍ എല്ലാ വാഹനങ്ങളും സിഗ്‌നലിനായി കാത്ത് നില്‍ക്കുകയായിരുന്ന സമയം അമിത വേഗതയില്‍ എത്തിയ ട്രക്ക് പിന്നില്‍ നിന്നും വന്ന് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു മരണപ്പെട്ട സ്വിഗി ഡെലിവറി ബോയ് നസീര്‍. അപകടത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കാല്‍ ഒടിയുകയും ചെയ്‌തു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തെലങ്കാന പൊലീസ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യുകയും സംഭവ സ്ഥലത്ത് വച്ച് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഡംപറിന്‍റെ ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.