ലഖ്‌നൗ: ബി.ജെ.പി അംഗത്വവും സംസ്ഥാന തൊഴിൽ മന്ത്രി സ്ഥാനവും രാജിവച്ച് സ്വാമി പ്രസാദ് മൗര്യ. യു.പി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിയുടെ രാജി യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും വെട്ടിലാക്കി. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ അവഗണനയിലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ALSO READ: സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി ഉയര്‍ത്തി ഒഡിഷ
ദളിതുകൾ, മറ്റ് പിന്നാക്ക വിഭാഗം, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട, ഇടത്തരം വ്യവസായികൾ എന്നിവരോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. അക്കാരണമാണ് തന്നെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് മൗര്യ രാജിക്കത്തിൽ വ്യക്തമാക്കി. അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി 10ന് ആരംഭിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക.