ഭോജ്‌പൂര്‍ : ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ കമ്മിറ്റി നടത്തുന്ന മെട്രിക്കുലേഷന്‍ പരീക്ഷയില്‍ കോപ്പി അടിക്കാനായി ചെറിയ പേപ്പറുകളില്‍ കുട്ടികള്‍ നോട്ട് തയ്യാറാക്കുന്ന വീഡിയോ ഇടിവി ഭാരതിന്. ബിഹാറില്‍ പരീക്ഷകള്‍ക്ക് ഇത്തരത്തില്‍ കോപ്പി എഴുതുന്നതും തുണ്ട് പേപ്പറുകള്‍ വയ്ക്കുന്നതും പതിവാണ്.
ആരഹ് പ്രദേശത്തെ ഹര്‍പ്രസാദ് ദാസ് ജയിന്‍ സ്കൂളിന് മുന്നില്‍ നിന്നും ഇടിവി റിപ്പോര്‍ട്ടര്‍ പകര്‍ത്തിയ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. പരീക്ഷാഹാളിന് മുമ്പില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ തടയാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഉണ്ടാകാറുമില്ല.
Also Read: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു
കോപ്പി അടിക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ സഹായം ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. മൊബൈല്‍ ഫോണില്‍ അടക്കം കുട്ടികള്‍ കോപ്പികള്‍ പകര്‍ത്തി ഹാളിലേക്ക് എത്തിക്കുന്നു.
കോപ്പികള്‍ ഷൂ, ചെരിപ്പ്, ജാക്കറ്റ് എന്നിവയ്ക്കുള്ളിലാണ് കുട്ടികള്‍ സൂക്ഷിക്കുന്നത്. സംസ്ഥാനത്ത് മെട്രിക്കുലേഷന്‍ പരീക്ഷക്കായി 1525 സെന്‍ററുകളാണുള്ളത്. 16,48,894 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 24 ന് പരീക്ഷ അവസാനിക്കും.