അഗർത്തല: കന്നുകാലി മോഷ്ടാക്കൾ എന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു. ത്രിപുരയിലെ ഖോവായ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കല്യാൺപൂർ സബ് ഡിവിഷന് കീഴിലുള്ള നോർത്ത് മഹാറാണിപൂർ എഡിസി ഗ്രാമത്തിലാണ് സംഭവം.
ജഹേദ് ഹുസൈൻ (28), ബില്ലാൽ മിയ (30), സൈഫുൽ ഇസ്ലാം (18) എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മൂവരും സെപാജിജാല സ്വദേശികളാണ്.
സമീപകാലങ്ങളിൽ പ്രദേശത്ത് നിന്ന് നിരവധി കന്നുകാലികളാണ് മോഷണം പോകുന്നത്. ഞായറാഴ്ച അജ്ഞാതരായ മൂന്ന് യുവാക്കൾ പ്രദേശത്ത് സംശയാസ്പദമായി കറങ്ങുന്നത് നാട്ടുകാർ കണ്ടു. പ്രകോപിതരായ ജനക്കൂട്ടം യുവാക്കൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
Also Read: രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് കടത്തുകാരന് കരുതൽ തടങ്കൽ
വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ യുവാക്കളെ ജിബിപി ആശുപത്രിയിലെത്തിച്ചു. മൂവരും ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.