ETV Bharat / bharat

ലഖ്‌നൗ വിമാനത്താവളത്തിൽ സുരക്ഷ വീഴ്‌ച; നിരോധിത മേഖലയിൽ പ്രവേശിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

ലഖ്‌നൗ വിമാനത്താവളത്തിൽ സംശയാസ്‌പദമായ രീതിയിൽ കണ്ടയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

lucknow airport  security lapse at lucknow airport  man entered lucknow airport illegally  Chaudhary Charan Singh International Airport  CISF  നിരോധിക മേഖല  ലഖ്‌നൗ വിമാനത്താവളം  സുരക്ഷ വീഴ്‌ച  സിഐഎസ്എഫ്  ചൗധരി ചരൺ സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളം  വിമാനത്താവളത്തിൽ സുരക്ഷ വീഴ്‌ച
സുരക്ഷ വീഴ്‌ച
author img

By

Published : May 28, 2023, 8:26 PM IST

ലഖ്‌നൗ : ഉത്തർ പ്രദേശിൽ ലഖ്‌നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിരോധിത മേഖലയിൽ പ്രവേശിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വാരണാസിയിലെ ആദംപൂർ വിശേശ്വർഗഞ്ച് സ്വദേശിയായ സാദിഖ് ഹുസൈനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച വൈകിട്ട് നിരോധിത മേഖലയിൽ സംശയാസ്‌പദമായ രീതിയിൽ ഇയാൾ കടന്നു പോകുന്നതായി സന്ദേശം ലഭിക്കുകയായിരുന്നു.

അതീവ സെൻസിറ്റീവ് സുരക്ഷ സംവിധാനങ്ങൾ ലംഘിച്ച് കടന്ന ഇയാളുടെ പക്കൽ യാത്ര സംബന്ധമായ രേഖകളോ ബോർഡിംഗ് പാസോ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും തൃപ്‌തികരമായ മറുപടി നൽകാത്തതിനാൽ പ്രതിയെ സരോജിനി നഗർ പൊലീസിന് കൈമാറി. ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തതായി സിഐഎസ്എഫ് സബ് ഇൻസ്‌പെക്‌ടർ പ്രദീപ് കുമാർ പറഞ്ഞു.

ആഭ്യന്തര സന്ദർശക പാസ് ഗേറ്റ് വഴി അനധികൃതമായാണ് പ്രതി വിമാനത്താവളത്തിൽ പ്രവേശിച്ചതെന്നാണ് സിഐഎസ്എഫ് വൃത്തങ്ങൾ അറിയിച്ചത്. എയർപോർട്ട് സെക്യൂരിറ്റി റൂൾസ് 1934, എയർക്രാഫ്‌റ്റ് റൂൾസ് 2022, ഇന്ത്യൻ പീനൽ കോഡിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്‌ (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ അന്വേഷണത്തിന്‍റെ ഭാഗമായി ലഖ്‌നൗ വിമാനത്താവളത്തിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

ഗുരുതര സുരക്ഷ വീഴ്‌ച : ഇതിന് പുറമെ സ്വകാര്യ സുരക്ഷ ഏജൻസിയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. വിമാനത്താവളത്തിനുള്ളിലെ സുരക്ഷ ചുമതല സിഐഎസ്എഫിനാണ്. എന്നാൽ ഇത്രയും സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിട്ടും പ്രതി സെൻസിറ്റീവ് ഏരിയയിൽ പ്രവേശിച്ചത് എങ്ങനെയെന്നതാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഫോട്ടോ എടുക്കാനാണ് താൻ അവിടെ പോയതെന്നാണ് ചോദ്യം ചെയ്യലിൽ സാദിഖ് ഹുസൈൻ നൽകിയ വിശദീകരണം. പ്രതിയെ റിമാൻഡ് ചെയ്‌തു.

കോക്ക്‌പിറ്റലിൽ പെൺസുഹൃത്തിനെ പ്രവേശിപ്പിച്ചു : രണ്ടാഴ്‌ച മുൻപ് ഡിജിസിഎയുടെ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് വിമാനത്തിന്‍റെ കോക്ക്‌പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയതിന് പൈലറ്റിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. കൂടാതെ എയർ ഇന്ത്യയ്‌ക്ക് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 30 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഫെബ്രുവരി 27 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

also read : കോക്ക്പിറ്റിൽ പെണ്‍സുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ, പൈലറ്റിന് സസ്‌പെൻഷൻ

അതീവ സുരക്ഷ ക്യാബിനായ കോക്‌പിറ്റിൽ പൈലറ്റ് തന്‍റെ പെൺസുഹൃത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം വിമാനത്തിന്‍റെ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് അതേ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗം നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇതിന് മുൻപും ദുബായ്-ഡൽഹി ഫ്‌ളൈറ്റ് കോക്ക്പിറ്റ് ലംഘനം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, ഫ്‌ളൈറ്റ് സേഫ്റ്റി ചീഫ് ഹെൻറി ഡോണോഹോ എന്നിവർക്ക് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററി ബോഡി ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.