മുംബൈ: സുഷാന്ത് സിങ് രജ്‌പുത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച 'കയി പോ ചെ' എന്ന ചിത്രം റിലീസ് ചെയ്‌തിട്ട് ഇന്നേയ്‌ക്ക് പത്ത് വര്‍ഷം തികയുന്നു. ചിത്രത്തിന്‍റെ പത്താം വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാന്‍ സുഷാന്ത് ഇല്ല എന്നതാണ് ഏവരെയും വേദനിപ്പിക്കുന്നത്. ഈ അവസരത്തില്‍ സുഷാന്ത് സിങിന്‍റെ സഹോദരി ശ്വേത സിങ് കൃതി, ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ പോസ്‌റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
സുഷാന്തിന്‍റെ സഹോദരിയുടെ പോസ്‌റ്റ്: 'പത്ത് വര്‍ഷം മുമ്പ് ചിത്രം കാണുവാന്‍ എത്തിയ പ്രേക്ഷകരുടെ നിരയായിരുന്നു ഇത്. ചേട്ടനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ എനിക്ക് വളരെയധികം ആവേശമായിരുന്നു. എന്നാല്‍, സുഷാന്ത് മരിക്കുന്ന സീന്‍ കണ്ടപ്പോള്‍ എനിക്ക് വളരെയധികം പ്രയാസം തോന്നി'- ശ്വേത കുറിച്ചു.
'എനിക്ക് കരച്ചില്‍ അടക്കാനായില്ല. സിനിമ കണ്ട് തിരിച്ചെത്തിയപ്പോള്‍ ചിത്രത്തില്‍ മരിക്കുന്ന സീന്‍ ഉണ്ടെന്ന് എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചേട്ടനോട് പരിഭവം പറഞ്ഞു. അങ്ങനെയെങ്കില്‍ എനിക്ക് അത് ഒഴിവാക്കാമായിരുന്നല്ലോ?'.
'ഇപ്പോള്‍ 10 വര്‍ഷമായിരിക്കുന്നു. എല്ലാം മാറിയിരിക്കുന്നു. എന്‍റെ ഹൃദയം വേദനിക്കുകയും കണ്ണുനീര്‍ വാര്‍നൊഴുകുകയും ചെയ്യുന്നു. ഈ നിമിഷവും കടന്നുപോകുമെന്ന് ഞാന്‍ കരുതുന്നു'-സുഷാന്തിന്‍റെ സഹോദരില്‍ പോസ്‌റ്റില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
2013ല്‍ റിലീസ് ചെയ്‌ത സിനിമ കാണാന്‍ എത്തിയ പ്രേക്ഷകരുടെ ഒരു നീണ്ട നിരയും ശ്വേത പങ്കുവെച്ച ചിത്രത്തില്‍ കാണാം. സുഷാന്ത് സിങ് രജ്‌പുത്, രാജ്‌കുമാര്‍ റാവോ, അമിത് സദ്ദ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചേതന്‍ ഭഗതിന്‍റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്‌തകങ്ങളിലൊന്നായ 'ദി ത്രീ മിസ്‌ടെയ്‌ക്‌സ് ഓഫ് മൈ ലൈഫ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റിലീസിന് ശേഷം ചിത്രം നിരവധി പ്രശംസയ്‌ക്ക് അര്‍ഹമാകുകയും ഏറ്റവുമധികം ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടുകയും ചെയ്‌തിരുന്നു.
മനോഹരമായ സൗഹൃദത്തിന്‍റെ കഥ പറയുന്ന സിനിമ: മതപരമായ രാഷ്‌ട്രീയവും വര്‍ഗീയ വിദ്വേഷവും മൂലം തകര്‍ക്കപ്പെടുന്ന മൂന്ന് സൂഹൃത്തുക്കളുടെ നിഷ്‌കളങ്കമായ സൗഹൃദമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് നിരവധി അണിയറ പ്രവര്‍ത്തകരാണ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്‌റ്റുകള്‍ സമൂഹമാധ്യനങ്ങളില്‍ പങ്കുവെച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമിത് സദ്ദും ഇന്‍സ്‌റ്റഗ്രാമില്‍ കുറിപ്പ് പങ്കിട്ടു.
'കയി പൊ ചെ' ഇറങ്ങിയിട്ട് പത്ത് വര്‍ഷമായിരിക്കുന്നു. സുഷാന്ത്, നമ്മള്‍ ഒരുമിച്ചുള്ള മനോഹരമായ അധ്യായത്തിന് നന്ദി പറയുന്നു. ഞാന്‍ നിങ്ങളെ എപ്പോഴും മിസ് ചെയ്യുന്നു സഹോദരാ. 'കയി പൊ ചെ' ടീമിന് എന്‍റെ എല്ലാ സ്‌നേഹവും നല്‍കുന്നു. സംവിധായകന്‍ അബിഷേക് കപൂര്‍ കാസ്‌റ്റിങ്ഛബ്ര എന്നിവര്‍ക്ക് നന്ദി പറയുന്നു'-അമിത് സദ്ദ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ക്ലാസിക് ചിത്രം: ചിത്രത്തിന്‍റെ ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് 'കയി പൊ ചെ'യുടെ സംവിധായകന്‍ അബിഷേക് കപൂറും ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവെച്ചു.' ഒരു ചിത്രം റിലീസ് ചെയ്‌ത് ഒരു പതിറ്റാണ്ടായിട്ടും പ്രേക്ഷകരുടെ മനസില്‍ അത് മായാതെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ ക്ലാസിക്ക് എന്നാണ് വിളിക്കുന്നത്. സുഷാന്ത് സിങ് രജ്‌പുത്, രാജ്‌കുമാര്‍ റാവോ, അമിത് സദ്ദ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമായി ഞാന്‍ കാണുന്നു'.
- " class="align-text-top noRightClick twitterSection" data="
">
'അമുപുരി, മാനവ് കൗള്‍ നിങ്ങള്‍ വഹിച്ച പങ്കിന് നന്ദി പറയുന്നു. ഈ ചിത്രത്തില്‍ നിന്നും ഞാന്‍ നിരവധി കാര്യങ്ങള്‍ പഠിച്ചു. ഇത് വിജയകരമാക്കാന്‍ സഹകരിച്ച എന്‍റെ ടീം അംഗങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്'-ചിത്രത്തിന്‍റെ സംവിധായകന്‍ പോസ്‌റ്റ് ചെയ്‌തു.