ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ (Suriya) നായകനായി എത്തുന്ന 'കങ്കുവ' (Kanguva). പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വിവരം പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
-
Each scar carries a story!
— Studio Green (@StudioGreen2) July 20, 2023 " class="align-text-top noRightClick twitterSection" data="
The King arrives 👑#GlimpseOfKanguva on 23rd of July! @Suriya_offl @DishPatani @directorsiva @ThisIsDSP @StudioGreen2 @kegvraja @UV_Creations @saregamasouth@KanguvaTheMovie #Kanguva 🦅 pic.twitter.com/CV5iktmMHG
">Each scar carries a story!
— Studio Green (@StudioGreen2) July 20, 2023
The King arrives 👑#GlimpseOfKanguva on 23rd of July! @Suriya_offl @DishPatani @directorsiva @ThisIsDSP @StudioGreen2 @kegvraja @UV_Creations @saregamasouth@KanguvaTheMovie #Kanguva 🦅 pic.twitter.com/CV5iktmMHGEach scar carries a story!
— Studio Green (@StudioGreen2) July 20, 2023
The King arrives 👑#GlimpseOfKanguva on 23rd of July! @Suriya_offl @DishPatani @directorsiva @ThisIsDSP @StudioGreen2 @kegvraja @UV_Creations @saregamasouth@KanguvaTheMovie #Kanguva 🦅 pic.twitter.com/CV5iktmMHG
'കങ്കുവ'യുടെ ഗ്ലിംപ്‌സ് സൂര്യയുടെ ജന്മദിനമായ (Suriya birthday) ജൂലൈ 23ന് പുറത്തുവിടും. ചിത്രത്തിന്‍റെ ഒരു പോസ്‌റ്റര്‍ (Kanguva poster) പങ്കുവച്ച് കൊണ്ടാണ് നിര്‍മാതാക്കള്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കൈ നിറയെ അടയാളങ്ങളുമായി വാള്‍ പിടിച്ചു നില്‍ക്കുന്നതാണ് പോസ്‌റ്റര്‍. 'ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു. കങ്കുവയുടെ ഗ്ലിംപ്‌സ് ജൂലൈ 23ന്' -എന്ന് കുറിച്ച് കൊണ്ടാണ് നിര്‍മാതാക്കള്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
മനുഷ്യനും കാടും കഥയും എന്ന് അര്‍ഥം വരുന്ന ദി മാന്‍, ദി വൈല്‍ഡ്, ദി സ്‌റ്റോറി എന്ന ടാഗ്‌ലൈനോടു കൂടിയാണ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം ജൂലൈ 23ന് 'കങ്കുവ'യുടെ ട്രെയിലറോ ടീസറോ മറ്റ് അണിയറ ദൃശ്യങ്ങളോ ആകാം നിര്‍മാതാക്കള്‍ പുറത്തുവിടുക.
ത്രീഡിയിലും 2 ഡിയിലും ഒരുങ്ങുന്ന ചിത്രം 10 ഭാഷകളില്‍ റിലീസ് ചെയ്യും. രജനീകാന്ത് (Rajinikanth) നായകനായ 'അണ്ണാത്തെ'യുടെ (Annaatthe) സംവിധായകന്‍ സുരത്തൈ ശിവയാണ് Siva കങ്കുവയുടെയും സംവിധാനം. യു.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സിനിമയുടെ ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് Amazon Prime Video സ്വന്തമാക്കിയിരിക്കുന്നത്.
Also Read: സൂര്യ നായകനാകുന്ന ബയോപിക്കിന് പൃഥ്വിരാജ് സംവിധായകനാകുന്നു?
സൂര്യയുടെ കരിയറിലെ 42-മത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്. ദിഷ പഠാനിയും (Disha Patani) പ്രധാന വേഷത്തിലെത്തുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത അവതാരത്തിലാകും ചിത്രത്തില്‍ ദിഷ പഠാനി പ്രത്യക്ഷപ്പെടുക.
ആദി നാരായണയാണ് സിനിമയുടെ തിരക്കഥ ഒരുക്കുക. മദന്‍ കര്‍ക്കി സംഭാഷണവും ഒരുക്കും. വെട്രി പളനിസാമി ഛായാഗ്രഹണവും റിച്ചാർഡ് കെവിന്‍ എഡിറ്റിങും നിര്‍വഹിക്കും. മിലന്‍ കലാസംവിധാനവും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കും. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന.
അതേസമയം സൂര്യയുടെ 43-ാമത് ചിത്രത്തിന്‍റെ പ്രഖ്യാപനവും അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്ങരയുടെ Sudha Kongara സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനമാകാം ഉണ്ടാവുക. തന്‍റെ അടുത്ത ചിത്രം സൂര്യയ്‌ക്കൊപ്പമാണെന്ന് സംവിധായിക നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സൂര്യയും സുധയും ഒന്നിച്ചെത്തിയ 'സൂരറൈ പോട്രി'ന് Soorarai Pottru ശേഷമുള്ള പുതിയ ചിത്രം കൂടിയാകും ഇത്.
'സൂരറൈ പോട്രി'ന് ഹിന്ദി റീമേക്കും ഒരുങ്ങുകയാണ്. അക്ഷയ് കുമാർ നായകനായെത്തുന്ന 'സൂരറൈ പോട്രു'വിന്‍റെ ഹിന്ദി റീമേക്കിലും സൂര്യ എത്തുന്നുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്.
Also Read: 'സൂര്യ 42' ടീസര്‍ പുറത്ത്; 'കങ്കുവ' 2024ല്‍ എത്തും, റിലീസ് 10 ഭാഷകളില്‍