ETV Bharat / bharat

സൈബര്‍ കുറ്റകൃത്യങ്ങളുടെ 'ഹോട്‌സ്‌പോട്ട്'; ജംതാരയെ മറികടന്ന് സൂറത്ത്

author img

By ETV Bharat Kerala Team

Published : Dec 15, 2023, 1:16 PM IST

Future Crime Research Foundation report on Cyber Crime: ഗുജറാത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ സൂറത്തില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ പലരും മറ്റ് ബിസിനസുകള്‍ ചെയ്യുന്നു എന്ന് പൊലീസ്. പലപ്പോഴും തട്ടിപ്പിന് ഇരയാകുന്നതുപോലും ആളുകള്‍ അറിയാറില്ലെന്നും സൂറത്ത് സൈബര്‍ സെല്‍.

cybercrime hotspot  cyber crime hotspots in India  Surat cyber crime hotspot in India  Future Crime Research Foundation report  FCRF report on Cyber Crime  രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍  സൈബര്‍ കുറ്റകൃത്യം കൂടുതല്‍ സൂറത്തില്‍  2023ല്‍ റിപ്പോര്‍ട്ട് ചെയ്‌ത സൈബര്‍ ക്രൈം  ഇന്ത്യില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ  സൈബര്‍ കള്ളന്‍മാര്‍  cyber crimes in India in 2023  cyber crimes in India
cyber crime hotspots in India

സൂറത്ത് : രാജ്യത്തെ സൈബര്‍ ക്രൈം ഹോട്‌സ്‌പോട്ടായി ഗുജറാത്തിലെ സൂറത്ത് മാറുന്നു എന്ന് ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്‍റെ കണ്ടെത്തല്‍ (Surat cyber crime hotspot in India). ഗുജറാത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൂറത്തിലാണ്. സംസ്ഥാനത്തെ മൊത്തം സൈബര്‍ കുറ്റകൃത്യങ്ങള്‍ എടുത്താല്‍ അതിന്‍റെ 26 ശതമാനവും സംഭവിച്ചിരിക്കുന്നത് സൂറത്തിലാണ് എന്നാണ് ഐഐടി കാണ്‍പൂര്‍ നടത്തുന്ന ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്‍റെ റിപ്പോര്‍ട്ട് (Future Crime Research Foundation report on Cyber Crime).

സൂറത്തിന് പുറമെ 18 സംസ്ഥാനങ്ങളില്‍ നിന്നായി 83 ചെറു പട്ടണങ്ങളും നഗരങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഫൗണ്ടേഷന്‍റെ പഠനം പറയുന്നു. 2020 മുതല്‍ 2023 ജൂണ്‍ (cyber crimes in India in 2023) വരെ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്‌ത സൈബര്‍ ക്രൈം കേസുകള്‍ വിശകലനം ചെയ്‌ത് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ഹാക്കിങ്, ആള്‍മാറാട്ടം എന്നിവയാണ് ഫൗണ്ടേഷന്‍റെ റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയ, സര്‍വ സാധാരണയായി നടക്കുന്ന കുറ്റകൃത്യങ്ങള്‍.

2022 ല്‍ മാത്രം സൂറത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 371 കേസുകളാണ്. ഇതേ വര്‍ഷം അഹമ്മദാബാദില്‍ 261 കേസുകളും ബറോഡയില്‍ 55 കേസുകളും രാജ്‌കോട്ടില്‍ 38 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കച്ച് വെസ്റ്റ്, ഖേദ ജില്ലകളാണ് മറ്റ് ദുര്‍ബല മേഖലകള്‍.

ഇതേ കാലയളവില്‍ അഹമ്മദാബാദ് റൂറലില്‍ 20 സൈബര്‍ ക്രൈം കേസുകളും രാജ്‌കോട്ട് റൂറലില്‍ 13 കേസുകളും സൂറത്ത് റൂറലില്‍ 18 കേസുകളും വഡോദര റൂറലില്‍ 15 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം സൈബര്‍ റേഞ്ച് അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ അഹമ്മദാബാദ് റേഞ്ചില്‍ മാത്രം 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്‌കോട്ടില്‍ മൂന്ന് കേസുകളും സൂറത്ത്, ബറോഡ സൈബര്‍ റേഞ്ചുകളില്‍ എട്ട് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

പറ്റിക്കപ്പെട്ടാലും പരാതിയില്ല!: ഗുജറാത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ സൂറത്തില്‍ ആളുകള്‍ പലപ്പോഴും സൈബര്‍ കുറ്റകൃത്യത്തിന് ഇരകളാകുന്നു എന്നുപോലും തിരിച്ചറിയുന്നില്ല എന്നാണ് സൈബര്‍ ക്രൈംബ്രാഞ്ച് എസിപി യുവരാജ് സിങ് ഗോഹില്‍ പറയുന്നത്. 'സൂറത്തില്‍ പലരും ബിസിനസിന് ഒപ്പം പല ലാഭകരമായ ജോലികളും ചെയ്യുന്നുണ്ട്. പലപ്പോഴും ആളുകള്‍, തങ്ങള്‍ സൈബര്‍ ക്രൈമിന് ഇരകളാകുന്നു എന്നുപോലും തിരിച്ചറിയുന്നില്ല.

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ പലരും തട്ടിപ്പിന് ഇരയായാല്‍ പരാതി നല്‍കാന്‍ പോലും കൂട്ടാക്കാറില്ല. ജനങ്ങളെ ബോധവത്‌കരിക്കാന്‍ ഒട്ടേറെ കാമ്പയിനുകള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. സൂറത്തില്‍ നടന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ 90 ശതമാനവും ഞങ്ങള്‍ കണ്ടെത്തി.' - എസിപി യുവരാജ് സിങ് ഗോഹില്‍ പറയുന്നു.

Also Read: Cyber Crime Menace : കുതിച്ചുയരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍; ആഗോള തലത്തില്‍ ഇന്ത്യയുടെ മതിപ്പ് കളഞ്ഞേക്കും

രണ്ട് വര്‍ഷം മുന്‍പ്, രാജ്യത്തെ 40ല്‍ അധികം പ്രശസ്‌തമായ ആശുപത്രികളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ച നൈജീരിയന്‍ വംശജന്‍ അറസ്റ്റിലായിരുന്നു. കോടികള്‍ ആണ് ഇയാളും കൂട്ടാളികളും ചേര്‍ന്ന് തട്ടിയെടുത്തത്. സൂറത്ത് സ്വദേശിയായ യുവാവും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. സൂറത്ത് പൊ ലീസിന്‍റെ സൈബര്‍ വിങ്ങാണ് ബെംഗളൂരുവില്‍ നിന്ന് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

ജാര്‍ഖണ്ഡിലെ ജംതാര മേഖലയില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെയും സൂറത്ത് പൊലീസിന്‍റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. കൊറിയര്‍ കമ്പനിയുടെ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍ പോസ്റ്റ് ചെയ്‌തായിരുന്നു ഇവരുടെ തട്ടിപ്പ്. സംഘം 744 പേരില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.