ETV Bharat / bharat

ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ രജനി

ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ വീടിന് പുറത്തിറങ്ങി അദ്ദേഹം കൈവീശി കാണിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

Superstar Rajinikanth greeted his fans on the Pongal eve  Superstar Rajini wishes Pongal to fans  ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ രജനി  രജനികാന്ത് ട്വിറ്റർ  രജിനികാന്ത്  Rajinikanth Pongal wishes
ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ രജനി
author img

By

Published : Jan 14, 2022, 3:31 PM IST

ചെന്നൈ: ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. വെള്ളിയാഴ്ച ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ വീടിന് പുറത്തിറങ്ങി അദ്ദേഹം കൈവീശി കാണിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. തങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട സൂപ്പർസ്റ്റാറിനെ നേരിട്ട് കാണാൻ നിരവധിപേരാണ് വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്.

ALSO READ: ഒരുമിച്ചുള്ള ആദ്യ ലോഹ്രി; ആഘോഷമാക്കി കത്രീനയും വിക്കിയും

തന്‍റെ ട്വിറ്റർ പേജിൽ പൊങ്കൽ ആശംസകൾ നേർന്ന രജനി, ആരാധകരോട് കൊവിഡ് മുൻകരുതലുകൾ സ്വീകരിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നും അഭ്യർഥിച്ചു.

'ദുഷ്‌കരവും ഭയാനകവുമായ സമയങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ ദിവസം ചെല്ലുന്തോറും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ്. സ്വയരക്ഷയ്ക്കായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യത്തേക്കാൾ വലുതായി ഒന്നുമില്ല. എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ', അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.