ETV Bharat / bharat

നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ ബെറി

author img

By

Published : May 1, 2022, 4:12 PM IST

നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജി വെച്ചതിനെ തുടർന്ന് ഞായറാഴ്‌ചയാണ് (01.05.2022) സുമൻ ബെറി ചുമതലയേറ്റത്

Suman Bery takes charge as NITI Aayog Vice Chairman  നിതി ആയോഗ്  നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി  നിതി ആയോഗ് വൈസ് ചെയർമാൻ  നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജി
നിതി ആയോഗ് വൈസ് ചെയർമാനായി സുമൻ ബെറി

ന്യൂഡൽഹി: നിതി ആയോഗിന്‍റെ വൈസ് ഉപാധ്യക്ഷനായി സുമൻ ബെറി ചുമതലയേറ്റു. ഞായറാഴ്‌ചയാണ് (01.05.2022) ചുമതലയേറ്റത്. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജി വെച്ചതിന് പിന്നാലെയാണ് ബെറിയെ തൽസ്ഥാനത്തേക്ക് കേന്ദ്രസർക്കാർ നിയമിച്ചത്. പരിചയസമ്പന്നനായ പോളിസി ഇക്കണോമിസ്റ്റും റിസർച്ച് അഡ്‌മിനിസ്ട്രേറ്ററുമാണ് ബെറി.

നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്‍റെ (എൻസിഎഇആർ) ഡയറക്‌ടർ ജനറലായും (ചീഫ് എക്‌സിക്യൂട്ടീവ്) റോയൽ ഡച്ചിന്‍റെ ആഗോള ചീഫ് ഇക്കണോമിസ്റ്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. മൻമോഹൻസിങ്‌ സർക്കാരിന്‍റെ കാലത്ത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസിയിലെ സാങ്കേതിക ഉപദേശക സമിതി എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.

Also read: നിതി ആയോഗ് ഉപാധ്യക്ഷൻ സ്ഥാനമൊഴിഞ്ഞ് രാജീവ് കുമാർ; സുമൻ കെ ബെറി സ്ഥാനമേറ്റെടുക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.