ഭോപ്പാൽ : മുൻ മധ്യപ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ സുലോചന റാവത്തും മകൻ വിശാൽ റാവത്തും ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ വസതിയിൽവച്ചാണ് അംഗത്വം സ്വീകരിച്ചത്. ജോബാറ്റ് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ സുലോചന റാവത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിലെ ശക്തയായ നേതാവായിരുന്നു സുലോചനയെന്നും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മധ്യപ്രദേശ് ബിജെപി പ്രസിഡന്‍റ് വി.ഡി ശർമ പറഞ്ഞു. പ്രധാൻ മന്ത്രി ഗരീബ് മന്ത്രി ഗരീബ് കല്യാൺ യോജന അടക്കമുള്ള പദ്ധതികളിലൂടെ ആദിവാസികൾക്കും സ്‌ത്രീകൾക്കുമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ശർമ കൂട്ടിച്ചേർത്തു.
ALSO READ: IPL 2021 : പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗ്ലൂർ, ആദ്യ നാലിൽ കയറാൻ കൊൽക്കത്തയും പഞ്ചാബും
ഈ മണ്ഡലത്തിൽ ഒക്‌ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ചൗഹാന്‍റെയും നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സുലോചന റാവത്തിനെ സ്വാധീനിച്ചെന്നും അതിനാലാണ് ഇവർ ബിജെപിയിൽ ചേർന്നതെന്നും ശർമ അവകാശപ്പെട്ടു.