ETV Bharat / bharat

സുകുമാരക്കുറപ്പ് മോഡൽ കൊല; ഇൻഷ്വറൻസ് തുകയ്ക്ക് വേണ്ടി യാചകനെ കാറിലിട്ട് കത്തിച്ചു, സംഭവം പുറത്ത് വന്നത് 17 വർഷത്തിന് ശേഷം - സുകുമാര കുറുപ്പ് മോഡല്‍ ഗുജറാത്തില്‍

sukumarakurup model murder ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനായി രാജ്‌കുമാർ ചൗധരി (rajkumar chaudhari) എന്ന വ്യാജ പേരിൽ കഴിഞ്ഞ അനിൽ സിങാണ് കൊലപാതകം നടത്തിയത്. സംഭവം പുറത്ത് വന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷം.

Man reveals burning alive beggar inside his car to claim insurance money  sukumarakurupu model murder  gujarath  bwggar  scapegoat  ani9l singh  rajkumar singh  സുകുമാര കുറുപ്പ്  ഡിസിപി ചൈതന്യ മാന്ദ്ലിക്  burnt alive in car
Man reveals burning alive beggar inside his car to claim insurance money
author img

By ETV Bharat Kerala Team

Published : Nov 9, 2023, 10:50 AM IST

അഹമ്മദാബാദ്: വർഷങ്ങൾക്ക് മുമ്പ് കേരളത്തെ നടുക്കിയ സുകുമാരക്കുറുപ്പ് (sukumarakurup model murder) മോഡല്‍ കൊലപാതകത്തിന് സമാനമായ കൊലപാതകം ​ഗുജറാത്തിലും. കൊല നടത്തി പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതി തന്നെയാണ് താൻ നടത്തിയ നിഷ്ഠൂര കൊലപാതകത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനായി രാജ്‌കുമാർ ചൗധരി (rajkumar chaudhari) എന്ന വ്യാജ പേരിൽ കഴിഞ്ഞ അനിൽ സിങാണ് കൊലപാതകം നടത്തിയത്. കൊല്ലാനായി തെരഞ്ഞെടുത്തത് ഒരു യാചകനെയും (beggar). യാചകനെ ബോധം കെടുത്തിയ ശേഷം കാറിലിട്ട് കത്തിക്കുകയായിരുന്നു (burnt alive). പിന്നീട് ഇയാൾ വ്യാജ പേരിൽ രണ്ടിടങ്ങളിൽ മാറി മാറി താമസിച്ചു.

2006 ജൂലൈ മൂന്നിനാണ് ഇയാൾ കൊല നടത്തിയത്. ആ​ഗ്രയിലെ രാകബ് ​ഗ‍ഞ്ച് പൊലീസ് സ്റ്റേഷൻ(rakab ganchpolice station) പരിധിയിലായിരുന്നു സംഭവം. ഇതിന് ശേഷം ഇയാളുടെ പിതാവിനും സഹോദരനും സുഹൃത്തിനും ഇൻഷ്വറൻസ് തുകയായ 80 ലക്ഷം രൂപ ലഭിച്ചു. കാറിന്റെ ഇൻഷ്വറൻസ് തുകയായ പത്ത് ലക്ഷം രൂപയും കിട്ടി.

പിടിക്കപ്പെടാതിരിക്കാനായി ഇയാൾ കാറിന്റെ ഇൻഷ്വറൻസ് തുകയുമായി അഹമ്മദാബാദിലേക്ക് താമസം മാറ്റി. രാജ്‌കുമാർ ചൗധരി എന്ന പേരിൽ ഡ്രൈവിം​ഗ് ലൈസൻസും സ്വന്തമാക്കി. ഇയാൾക്ക് പാൻ കാർഡും ആധാറും ലഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ഇയാൾ ഒരു ഓട്ടോ റിക്ഷ വാങ്ങുകയും പിന്നീട് കാർ വാങ്ങുകയും ചെയ്തു. വിവാഹിതനായിട്ടും അക്കാര്യം മറച്ച് വച്ച് ഇയാൾ പിന്നീട് രണ്ട് തവണ കൂടി വിവാഹം കഴിച്ചെന്നും ഡിസിപി ചൈതന്യ മാന്ദ്ലിക് പറഞ്ഞു. പൊലീസിന് ചില സൂചനകൾ കിട്ടിയതോടെ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.

താൻ ഇരുപത് വർഷമായി ​ഗുജറാത്തിൽ താമസിക്കുകയാണെന്നാണ് അന്വേഷണ വേളയിൽ ഇയാൾ പറഞ്ഞിരുന്നത്. ഇതിന്റെ രേഖകളും ഇയാൾ ഹാജരാക്കി. യാഥാർത്ഥ്യങ്ങൾ ഇയാൾ അതി വിദ​ഗ്ദദ്ധമായി രഹസ്യമായി സൂക്ഷിച്ചു. ഭാര്യമാർക്ക് പോലും ഇയാളുടെ ചെയ്തികളെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Also read; പകുതിയില്‍ നിലച്ച 'സുകുമാര കുറുപ്പിന്‍റെ കൊട്ടാര സ്വപ്‌നം' പ്രേതബംഗ്ലാവായി മാറിയപ്പോൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.