ETV Bharat / bharat

Sukha Duneke Death | കാനഡയിലെ ഖലിസ്ഥാനി ഭീകരന്‍റെ കൊലയില്‍ വഴിത്തിരിവ് ; കൊന്നത് തങ്ങളെന്ന് ലോറന്‍സ് ബിഷ്‌ണോയി സംഘം - സുഖ്ദുൽ സിങ്

Lawrence Bishnoi is currently in Ahmedabad Jail നിലവില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ് ലോറന്‍സ് ബിഷ്‌ണോയി. സുഖ ദുനേകയുടെ കൊലയ്ക്കുപിന്നാലെ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഫേസ്ബുക്കിലൂടെ ഉത്തരവാദിത്തമേറ്റെടുക്കുകയായിരുന്നു

Etv Bharat Lawrence Bishnoi claims responsibility  Lawrence Bishnoi Sukha Duneke Death  Lawrence Bishnoi Claims Responsibility  Sukha Duneke Death in Canada  ലോറന്‍സ് ബിഷ്‌ണോയി  സുഖ ദുനേക  ഖലിസ്ഥാന്‍ ഭീകരവാദി  ഇന്ത്യ കാനഡ ബന്ധം  സുഖ്ദുൽ സിങ്  ഹർദിപ് സിങ് നിജ്ജര്‍
Gangster Lawrence Bishnoi Claims Responsibility for Sukha Duneke Death in Canada
author img

By ETV Bharat Kerala Team

Published : Sep 21, 2023, 4:14 PM IST

ന്യൂഡല്‍ഹി : കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരവാദി (Khalistani Terrorist) സുഖ ദുനേകയെ (സുഖ്‌ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന അധോലോക തലവന്‍ ലോറന്‍സ് ബിഷ്‌ണോയി (Jailed Gangster Lawrence Bishnoi Claims Responsibility for Sukha Duneke Death). കാനഡയിലെ ഖലിസ്ഥാൻ വാദികളില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ദുനേക. കാനഡയിലെ തന്നെ വിന്നിപെഗിൽ ബാൻബിഹ ഗ്രൂപ്പിന്‍റെ തലവനായി വിലസുകയായിരുന്നു ഇയാള്‍. ബുധനാഴ്ച രാത്രി വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഖലിസ്ഥാൻ ഭീകരവാദിയായിരുന്ന ഹർദിപ് സിങ് നിജ്ജറിന്‍റെ (Hardeep Singh Nijjar) കൊലപാതകത്തോടെ ഇന്ത്യ- കാനഡ ബന്ധം (India-Canada Relations) വഷളായതിന് പിന്നാലെയാണ് സുഖ ദുനേക കൊല്ലപ്പെടുന്നത് (Sukha Duneke Death).

നിലവില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ് ലോറന്‍സ് ബിഷ്‌ണോയി. സുഖ ദുനേകയുടെ കൊലയ്ക്കുപിന്നാലെ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഫേസ്ബുക്കിലൂടെ ഉത്തരവാദിത്തമേറ്റെടുക്കുകയായിരുന്നു. തങ്ങളുടെ കൂട്ടാളികളായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്‌ഖേരയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ദുനേകയ്ക്ക് പങ്കുണ്ടെന്ന് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

ദുനേക വിദേശത്തിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. മയക്കുമരുന്നിനടിമയായ ഇയാള്‍ നിരവധി പേരുടെ ജീവിതം നശിപ്പിച്ചെന്നും ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണമെന്നും പോസ്റ്റിലുണ്ട്. ഏത് രാജ്യത്തുപോയി ഒളിച്ചാലും തങ്ങളുടെ കൂട്ടാളികളെ കൊലപ്പെടുത്താൻ കൂട്ടുനിന്നവരെ വകവരുത്തുമെന്ന മുന്നറിയിപ്പും ബിഷ്ണോയിയുടെ സംഘം നൽകുന്നുണ്ട്.

പാകിസ്ഥാനിൽനിന്ന് 200 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് കടത്തിയ കേസില്‍ ലോറൻസ് ബിഷ്ണോയി ഇപ്പോൾ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിലാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയെ വധിച്ച കേസില്‍ തിഹാർ ജയിലിൽ കഴിയവേയാണ് മയക്കുമരുന്ന് കേസില്‍ ബിഷ്ണോയിയെ ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറിയത്.

2017-ലാണ് പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള സുഖ്‌ദൂല്‍ സിങ് എന്ന സുഖ ദുനേക വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കാനഡയിലെത്തുന്നത്. ഇന്ത്യയില്‍ ഏഴ് ക്രിമിനൽ കേസുകള്‍ ഇയാൾക്കെതിരെ നിലവിലുണ്ട്. കാനഡയിലെത്തിയശേഷം അവിടെയുള്ള കുപ്രസിദ്ധ ഗുണ്ട തലവൻ അർഷ് ദാലാ എന്ന് അറിയപ്പെടുന്ന അർഷ് ദ്വീപ് സിങ്ങുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു സുഖ ദുനേക എന്നാണ് വിവരം. ദുനേക കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുന്‍പാണ് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) കാനഡയുമായി ബന്ധമുള്ള 43 ഗുണ്ടാനേതാക്കളുടെ പട്ടികയിൽ ഇയാളുടെ പേര് ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്.

ഉലയുന്ന ഇന്ത്യ- കാനഡ ബന്ധം : ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകവും നടക്കുന്നത്. നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ട് എന്നായിരുന്നു കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. കനേഡിയന്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ നിജ്ജറിന്‍റെ കൊലപാതകവുമായി ഇന്ത്യന്‍ ഭരണകൂടത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി.

എന്നാൽ, കാനഡയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചു. കൂടാതെ, കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. ഇതോടെ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മൂർച്ഛിച്ചു. നിലവില്‍ കനേഡിയൻ പൗരൻമാർക്കുള്ള വിസ സേവനങ്ങൾ തത്‌കാലികമായി നിർത്തലാക്കിയിരിക്കുകയാണ് ഇന്ത്യ. കാനഡയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ സങ്കീർണമായ സാഹചര്യത്തിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടികൾ നിർത്തലാക്കാനാണ് തീരുമാനം (India Suspends Visa To Canadian Citizens).ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രവർത്തനപരമായ കാരണങ്ങൾ (Operational Reasons) ചൂണ്ടിക്കാട്ടി ഓൺലൈൻ വിസ അപേക്ഷാകേന്ദ്രമായ ബിഎൽഎസ്‌ ഇന്‍റർനാഷണൽ (BLS International) വഴിയാണ് വിസ നടപടികൾ താത്‌കാലികമായി നിർത്താലാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഇന്ത്യ പുറത്തുവിട്ടത്.

Also Read: India Canada Row: കാനഡയിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്‍റെ പഞ്ചാബിലെ വീട് സീൽ ചെയ്‌തു

കനേഡിയൻ പൗരന്‍മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ താത്‌കാലികമായി നിർത്തിവച്ചത് ആഗോളതലത്തിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തുന്നത്. വിസ സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചതിൽ ആശങ്ക പ്രകടപ്പിച്ച കനേഡിയൻ വിദേശകാര്യ വകുപ്പ്, നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സുതാര്യവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു. ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്ന നയതന്ത്ര ബന്ധത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങൾക്കുമിടയിൽ തുറന്നതും ക്രിയാത്മകവുമായ ചർച്ചകൾ ആവശ്യമാണെന്നും കനേഡിയൻ സർക്കാർ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.