ഭുവനേശ്വര്‍ : പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസില്‍ ആദ്യമായി മെഡല്‍ നേടി ചരിത്രം കുറിച്ച ഭവിന പട്ടേലിന് ആദരവുമായി പ്രശസ്‌ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക്ക്. പുരി ബീച്ചിലാണ് ഭവിന പട്ടേലിന്‍റെ മണല്‍ശില്‍പ്പമൊരുക്കിയത്.
പാരാലിമ്പിക്‌സില്‍ വനിത ടേബിള്‍ ടെന്നിസില്‍ ആദ്യമായി ഫൈനലിലെത്തിയ ഭവിന പട്ടേല്‍ വെള്ളി മെഡല്‍ നേടിയിരുന്നു. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.
ഗുജറാത്ത് സ്വദേശിയായ ഭവിനയെ മെഡല്‍ സാധ്യതയ്‌ക്കുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവിശ്വസനീയ കുതിപ്പാണ് താരം ടോക്കിയോയില്‍ നടത്തിയത്.
Read more: പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍