ETV Bharat / bharat

'ബിജെപി ജയിക്കുന്നത് ഹിന്ദുവോട്ടുകൾ കൊണ്ട്', ചൈന അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമർശനം - സുബ്രഹ്മണ്യന്‍ സ്വാമി

ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ചൈന അടക്കമുള്ള വിഷയങ്ങളില്‍ ബിജെപി സർക്കാരിന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമർശനം.

Subramanian Swamy  Modi govt lying on China intrusion,  സുബ്രഹ്മണ്യന്‍ സ്വാമി  തെരഞ്ഞുടുപ്പിനെ കുറിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
രാജ്യത്ത് ഹിന്ദു വോട്ടുകള്‍ മുതലാക്കി ബിജെപി ജയിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
author img

By

Published : Jan 20, 2022, 4:34 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദു വോട്ടുകള്‍ നേടിയാല്‍ ബിജെപി വിജയം നേടുമെന്ന് മുതിര്‍ന്ന ബിജെപി നോതാവും രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വോട്ടെടുപ്പിനെ നേരിടുന്നത് ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വച്ചാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ദൈവം സ്വപ്നത്തില്‍ വന്ന് പറയുന്നു തുടങ്ങിയ പ്രസംഗങ്ങള്‍ ഇതിന്‍റെ ഭാഗമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

'ചൈനീസ് അതിര്‍ത്തി വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കള്ളം പറയുന്നു'

ചൈന അതിര്‍ത്തി ലംഘിച്ചോ എന്ന് ഞാന്‍ സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പ്രതികരിക്കാനാകില്ലെന്നായിരുന്നു ബിജെപി സര്‍ക്കാറിന്റെ നിലപാട്. ഇത് ശരിയല്ല.

ഒന്നുകില്‍ അതിര്‍ത്തിയില്‍ നിന്നുള്ള സൈനികര്‍ സര്‍ക്കാറിന് തെറ്റായ വിവരങ്ങള്‍ കൈമാറുന്നുണ്ട്. അതല്ലെങ്കില്‍ സര്‍ക്കാര്‍ എന്തോ മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചു

പാര്‍ട്ടിയില്‍ ജാനാധിപത്യം കുറഞ്ഞു വരികയാണ്. എല്ലാവരും പാര്‍ട്ടിക്ക് അടിപെടണം എന്ന നയമാണ് പുറത്തുവരുന്നത്. താന്‍ ബിജെപിയില്‍ ചേര്‍ന്നത് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. അതിനാലാണ് അദ്ദേഹം തന്നെ മന്ത്രിയാക്കിയത്. യുപിയില്‍ മന്ത്രിമാര്‍ പാര്‍ട്ടി വിട്ടെങ്കിലും ബിജെപി തന്നെ അധികാരത്തില്‍ വരും. ആളുകള്‍ പാര്‍ട്ടി വിടുന്നത് ആദ്യമായല്ല. എന്നാല്‍ പാര്‍ട്ടി വിട്ടവര്‍ വോട്ടുമറിച്ചാല്‍ എന്തു സംഭവിക്കുമെന്ന് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ശിവസേന അടക്കമുള്ളവരുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വലിയ തെറ്റുപറ്റിയിട്ടുണ്ട്. ഉദ്ദവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ശേഷം അദ്ദേഹത്തെ വഞ്ചിച്ചു. ഇത് ശരിയായി നിലപാടല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഇടിവി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.