ETV Bharat / bharat

മൂന്നാം ഡോസ് കൊവിഡ് വാക്‌സിനെടുത്താല്‍ ഗുണമെന്ത് ?; പഠനം പറയുന്നത്

ഡെല്‍റ്റയ്‌ക്ക് പിന്നാലെ ഒമിക്രോണ്‍ വ്യാപനം കുത്തനെ ഉയരുന്നതിനിടെയാണ് മൂന്നാം ഡോസ്‌ കൊവിഡ് വാക്‌സിന്‍റെ പ്രസക്‌തി ചര്‍ച്ചയാകുന്നത്

Third COVID dose may prevent hospitalization in elderly  booster dose covid  covid19 vaccination  ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്‌സിനേഷന്‍  ഇന്ത്യയില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം
മൂന്നാം ഡോസ് കൊവിഡ് വാക്‌സിനെടുത്താല്‍ ഗുണമെന്ത് ?; പഠനം പറയുന്നത്
author img

By

Published : Jan 10, 2022, 7:45 PM IST

ഹൈദരാബാദ്‌: കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഡെല്‍റ്റയ്‌ക്ക് പിന്നാലെ ഒമിക്രോണ്‍ വ്യാപനം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്‌ത്രലോകം.

ഫലം കണ്ട് മൂന്നാം ഡോസ്‌

വകഭേദങ്ങളെ പ്രതിരോധിക്കാന്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ ഫലപ്രദമല്ലെന്ന് നേരത്തെ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയതാണ്. പല രാജ്യങ്ങളും ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കുകയുണ്ടായി. ഒമിക്രോണ്‍ പോലെയുള്ള വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യവും.

ഇതിന്‍റെ ഭാഗമായി വയോധികര്‍ക്കും ആരോഗ്യ പ്രവർത്തകർക്കും കരുതല്‍ ഡോസ്‌ വിതരണം തിങ്കാളാഴ്ച രാജ്യം ആരംഭിച്ചത്. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യു.കെ.എച്ച്‌.എസ്‌.എ) നേതൃത്വത്തിലുള്ള പഠനം, 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്നവര്‍ക്കുള്ള ഫൈസർ, മൊഡേണ, ആസ്ട്രസെനെക്ക എന്നിവയുടെ മൂന്ന് ഡോസ് വാക്‌സിന്‍ ഫലപ്രാപ്‌തി തെളിയിച്ചിട്ടുണ്ട്.

മൂന്നാം ഡോസ് കൊവിഡ് വാക്‌സിനെടുത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാമെന്നാണ് ഈ പഠനം പറയുന്നത്. കമ്യൂണിറ്റി ടെസ്റ്റിങില്‍ പരീക്ഷിച്ച വ്യക്തികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. 2021 നവംബർ 27 നും ഡിസംബർ 31 നും ഇടയില്‍ രോഗലക്ഷണങ്ങൾ കാണപ്പെട്ടവരാണ് ഇവര്‍.

നാലാം ഘട്ട വാക്‌സിനേഷനില്‍ ഇസ്രയേല്‍

കൊവിഡ് പോസിറ്റീവായവരെയും നെഗറ്റീവായവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ രോഗലക്ഷണ അപകടം താരതമ്യേനെ കുറവാണെമന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത 89 ശതമാനമാക്കി കുറയ്‌ക്കുന്നു.

പ്രായമായവരും ദുർബലരുമായ ആളുകള്‍ക്ക് ബൂസ്റ്റർ ഡോസ് ഉയർന്ന സംരക്ഷണം നൽകുന്നുവെന്നത് ഡാറ്റ കാണിക്കുന്നു. യു.കെ ആസ്ഥാനമായ ജോയിന്‍റ് കമ്മിറ്റി വാക്‌സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷന്‍ (ജെ.സി.വി.ഐ) ചെയർ പ്രൊഫസർ വെയ് ഷെൻ ലിം പറയുന്നു.

അതേസമയം, ഇസ്രയേൽ നാലാമത്തെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ജർമ്മനി, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങള്‍ അതിനായുള്ള തയ്യാറെടുപ്പിലാണ്.

ALSO READ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ മുലപ്പാലില്‍ ആന്‍റിബോഡി; നിര്‍ണായക കണ്ടെത്തലുമായി പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.