ETV Bharat / bharat

250 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സ്‌കൂള്‍ ഇന്‍റര്‍വെല്‍ സമയത്ത് 70 അടി നീളമുള്ള ആല്‍മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു

ആല്‍മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞുവീണു  മരം വീണ് വിദ്യാര്‍ഥി മരിച്ചു  ചണ്ഡീഗഢ് മരം വീണ് വിദ്യാര്‍ഥി മരിച്ചു  കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു  dies after tree falls in chandigarh school  tree falls in chandigarh school  chandigarh school tree falls death
250 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
author img

By

Published : Jul 9, 2022, 10:17 AM IST

ചണ്ഡീഗഢ്: 250 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സെക്‌റ്റര്‍-9ലുള്ള കാര്‍മല്‍ കോണ്‍വെന്‍റ് സ്‌കൂളിലാണ് സംഭവം. അപകടത്തില്‍ സ്‌കൂള്‍ ജീവനക്കാരി ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്‌ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഇന്‍റര്‍വെല്‍ സമയത്ത് മരത്തിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ മേല്‍ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. 70 അടി നീളമുള്ള ആല്‍മരത്തിന്‍റെ കൊമ്പാണ് ഒടിഞ്ഞ് വീണത്.

കൊമ്പ് ഒടിഞ്ഞുവീണ ആല്‍മരത്തിന്‍റെ ദൃശ്യം

രണ്ട് ദിവസം മുന്‍പുണ്ടായ ശക്തമായ മഴയും കാറ്റും മൂലം ആല്‍മരത്തിന്‍റെ ചുവട്ടിലെ മണ്ണ് ഇളകിയിരുന്നതായാണ് വിവരം. അപകടത്തില്‍ പരിക്കേറ്റവരെ സെക്‌ടർ-16ലുള്ള സര്‍ക്കാര്‍ ആശുപത്രി, പിജിഐ ആശുപത്രി, മൊഹാലിയിലുള്ള ഫോര്‍ട്ടിസ് ആശുപത്രി, ചണ്ഡീഗഢിലുള്ള മുകുട് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് യുടി (കേന്ദ്രഭരണ പ്രദേശം) ഭരണകൂടം ഉത്തരവിട്ടു. എസ്‌ഡിഎമ്മിന്‍റെ (സെൻട്രൽ) അധ്യക്ഷതയില്‍ ഹോർട്ടികൾച്ചർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും റേഞ്ച് ഫോറസ്റ്റ് ഓഫിസറും അംഗങ്ങളായ സമിതിയോട് ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ യുടി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: video: ഭാഗ്യം അത്രമാത്രം.. കടപുഴകി വീണ മരത്തിന് അടിയില്‍ ഒരാളുണ്ടായിരുന്നു... കാൽനടയാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.