ലക്‌നൗ: ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ഓക്സിജനുവേണ്ടി മുസാഫർനഗറിൽ ആളുകളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. എന്നാൽ ഒടുവിൽ വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥയാണ് സംസ്ഥാനത്ത്. പ്രദേശത്തെ എല്ലാ ഓക്സിജൻ ഏജൻസികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഡോക്‌ടറുടെ സർട്ടിഫിക്കറ്റിനൊപ്പം രോഗിയുടെ കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മാത്രമാണ് ഓക്‌സിജൻ ലഭിക്കുക. ഗാസിയാബാദിൽ നിന്നും നിരവധി ആളുകളാണ് ഓക്സിജനുവേണ്ടി എത്തുന്നത്.
ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു
ഡോക്‌ടറുടെ സർട്ടിഫിക്കറ്റിനൊപ്പം രോഗിയുടെ കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മാത്രമാണ് ഓക്‌സിജൻ ലഭിക്കുക.